ശിവഗിരി ദിവ്യജ്യോതി പ്രയാണത്തിന് തുടക്കമായി
തലയോലപ്പറമ്പ്: വടകരയിൽ ഏപ്രിൽ രണ്ട്, മൂന്ന് തീയതികളിൽ നടക്കുന്ന ശ്രീനാരായണ ധർമ്മവിചാര യജ്ഞവേദിയിൽ സ്ഥാപിക്കുന്നതിനായി ശിവഗിരിയിൽ നിന്നെത്തിയ ദിവ്യജ്യോതി പ്രയാണം ഭൂതങ്കേരിൽ ധർമ്മശാസ്താ ക്ഷേത്രാങ്കണത്തിൽ നിന്നു പ്രയാണമാരംഭിച്ചു. ക്ഷേത്രാങ്കണത്തിൽ നടന്ന ചടങ്ങിൽ യജ്ഞാചാര്യൻ പ്രബോധ തീർത്ഥ സ്വാമികളിൽ നിന്നും പീതപതാക ജാഥാ ക്യാപ്റ്റൻ എസ്.എൻ.ഡി.പി തലയോലപ്പറമ്പ് യൂണിയൻ പ്രസിഡൻ്റ് ഇ.ഡി. പ്രകാശൻ, യൂണിയൻ സെക്രട്ടറി എസ്.ഡി. സുരേഷ് ബാബു എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. വടയാർ കിഴക്കേക്കര 133-ാം നമ്പർ ശാഖാ യോഗം പ്രസിഡൻ്റ് എം.എസ്. സനൽ അധ്യക്ഷത വഹിച്ചു. ശാഖാ സെക്രട്ടറി എൻ.ആർ. മനോജ്, എം.കെ. പങ്കജൻ, കെ.ആർ. പ്രവീൺ എന്നിവർ നേതൃത്വം നൽകി. ശിവഗിരി മഠത്തിൽ നിന്നും ട്രഷറർ ശാരദാനന്ദ സ്വാമികൾ പകർന്നു നൽകിയ ദിവ്യജോതി തലയോലപ്പറമ്പ് യൂണിയനിലെ വിവിധ ശാഖകളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി ഒന്നാം ദിവസപര്യടനം മേവെള്ളൂരിൽ സമാപിച്ചു.
Comments ()