Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ആഫ്രിക്കൻ ഒച്ചുകളുടെ ശല്യം കൂടുതലുള്ള പഞ്ചായത്തുകളിൽ ഏകാരോഗ്യം പദ്ധതി യോഗം വിളിക്കാൻ തീരുമാനം തൂഫാൻ നർക്കോട്ടിക്: 49 പേർ പിടിയിൽ ഗതാഗതം താൽക്കാലികമായി തടഞ്ഞു കുടുംബവഴക്കിനെത്തുടർന്ന് വീട്ടമ്മയെ ഭർത്താവ് കഴുത്തറുത്ത് കൊന്നു കടുത്തുരുത്തിയിൽ ആഫ്രിക്കൻ ഒച്ച് ശല്യം അതിരൂക്ഷമാകുന്നു സെല്‍ഫ് എന്യുമറേഷന്‍: 16 മുതല്‍,എന്യുമറേറ്റര്‍മാർക്ക് പരിശീലനം ജൂൺ നാല് മുതല്‍ ഓപ്പറേഷൻ തൂഫാൻ: തിരുവനന്തപുരത്ത് ഹരിയാന സ്വദേശി പിടിയിൽ കേന്ദ്ര മന്ത്രിസഭാ പുനസംഘടന രണ്ടാഴ്‌ചയ്ക്കകം കോട്ടയത്തെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണും ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തേക്ക് ഷാനിമോൾ ഉസ്‌മാൻ വൈക്കത്ത് കനാലിൽ ശുചിമുറി മാലിന്യം തള്ളൽ പതിവാകുന്നു; അധികൃതർ കണ്ണടയ്ക്കുന്നതായി പരാതി മഴക്കാല ദുരന്തനിവാരണ മുന്നൊരുക്കം: കോട്ടയത്ത് അവലോകന യോഗം ചേർന്നു ആറര പതിറ്റാണ്ടിന്റെ ചരിത്രം മാറി; വൈക്കം വടക്കേനട ഗേൾസ് ഇനി 'മിക്സഡ്' സ്കൂൾ പഠനം കുട്ടികള്‍ക്ക് ആനന്ദകരമാക്കണം: സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആഫ്രിക്കൻ ഒച്ചുകളുടെ ശല്യം കൂടുതലുള്ള പഞ്ചായത്തുകളിൽ ഏകാരോഗ്യം പദ്ധതി യോഗം വിളിക്കാൻ തീരുമാനം തൂഫാൻ നർക്കോട്ടിക്: 49 പേർ പിടിയിൽ ഗതാഗതം താൽക്കാലികമായി തടഞ്ഞു കുടുംബവഴക്കിനെത്തുടർന്ന് വീട്ടമ്മയെ ഭർത്താവ് കഴുത്തറുത്ത് കൊന്നു കടുത്തുരുത്തിയിൽ ആഫ്രിക്കൻ ഒച്ച് ശല്യം അതിരൂക്ഷമാകുന്നു സെല്‍ഫ് എന്യുമറേഷന്‍: 16 മുതല്‍,എന്യുമറേറ്റര്‍മാർക്ക് പരിശീലനം ജൂൺ നാല് മുതല്‍ ഓപ്പറേഷൻ തൂഫാൻ: തിരുവനന്തപുരത്ത് ഹരിയാന സ്വദേശി പിടിയിൽ കേന്ദ്ര മന്ത്രിസഭാ പുനസംഘടന രണ്ടാഴ്‌ചയ്ക്കകം കോട്ടയത്തെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണും ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തേക്ക് ഷാനിമോൾ ഉസ്‌മാൻ വൈക്കത്ത് കനാലിൽ ശുചിമുറി മാലിന്യം തള്ളൽ പതിവാകുന്നു; അധികൃതർ കണ്ണടയ്ക്കുന്നതായി പരാതി മഴക്കാല ദുരന്തനിവാരണ മുന്നൊരുക്കം: കോട്ടയത്ത് അവലോകന യോഗം ചേർന്നു ആറര പതിറ്റാണ്ടിന്റെ ചരിത്രം മാറി; വൈക്കം വടക്കേനട ഗേൾസ് ഇനി 'മിക്സഡ്' സ്കൂൾ പഠനം കുട്ടികള്‍ക്ക് ആനന്ദകരമാക്കണം: സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍
|
Loading Weather...
Follow Us:

ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തിനു തുടക്കമായി

ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തിനു തുടക്കമായി
ശ്രീമദ് ഭാഗവത യജ്ഞത്തിന് പങ്കജാക്ഷൻ നന്ദനം ദീപപ്രകാശനം നിർവഹിക്കുന്നു

വൈക്കം: ടി.വി. പുരം പള്ളിപ്രത്തുശേരി പഴുതുവള്ളിൽ ശ്രീഭഗവതി ക്ഷേത്രത്തിൽ നാലാമത് ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തിനു തുടക്കമായി. പയറുകാട്ട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച വിഗ്രഹഘോഷയാത്ര മണ്ണത്താനം എസ്.എൻ.ഡി.പി. ഹാളിൽ എത്തിച്ചേർന്നു. തുടർന്ന് വാദ്യമേളങ്ങളുടേയും താലപ്പൊലിയുടേയും അകമ്പടിയോടെ ക്ഷേത്രത്തിലേക്ക് ആനയിച്ചു. ശ്രീമദ് ഭാഗവത യജ്ഞത്തിന് പങ്കജാക്ഷൻ നന്ദനം ദീപപ്രകാശനം നിർവഹിച്ചു. തുറവൂർ ബിനീഷ് യജ്ഞാചാര്യനായ സപ്താഹത്തിൽ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ എരമല്ലൂർ ഉഷേന്ദ്രൻ തന്ത്രികൾ, ക്ഷേത്രം മേൽശാന്തി ചെമ്മനത്തുകര ഷിബു ശാന്തികൾ എന്നിവർ പൂജാകർമങ്ങൾക്ക് കാർമികത്വം വഹിച്ചു. വിഗ്രഹ സമർപ്പണം മണി മഠത്തിലും മൂലവിഗ്രഹ സമർപ്പണം സ്വാതി സന്തോഷും ഭാഗവത സമർപ്പണം സജിനി പ്രസന്നനും ആദ്യപറ സമർപ്പണം രവീന്ദ്രൻ നെടുംമ്പള്ളിലും നിർവഹിച്ചു. തുടർന്ന് ബ്രഹ്മശ്രീ എരമല്ലൂർ ഉപേന്ദ്രൻ തന്ത്രികൾ വിഗ്രഹ പ്രതിഷ്ഠ നടത്തി. എട്ടിന് രാവിലെ 10.30ന് ശ്രീകൃഷ്ണാവതാരം, തുടർന്ന് ഉണ്ണിയൂട്ട്. 10ന് രാവില 10ന് രുഗ്മിണി സ്വയംവര ഘോഷയാത്ര, 11.30ന് രുഗ്മിണി സ്വയംവരം, ഉച്ചയ്ക്ക് ഒന്നിന് സ്വയംവര സദ്യ. 11ന് രാവിലെ 11ന് കുചേല സദ്ഗതി, 12ന് രാവിലെ 10.30ന് സ്വധാമ പ്രാപ്തി. ഉച്ചകഴിഞ്ഞ് ഒന്നിന് മഹാപ്രസാദമൂട്ട്. സപ്താഹത്തിന് ദേവസ്വം പ്രസിഡൻ്റ് സത്യൻ രാഘവൻ, സെക്രട്ടറി അഖിൽ രാജേന്ദ്രൻ, സപ്താഹ കമ്മറ്റി കൺവീനർ മനോജ് പുത്തേത്ത് തുടങ്ങിയവർ നേതൃത്വം നൽകും.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും