മിത്ത് _ മതം - മാനവികതസാംസ്‌കാരിക ശില്പശാല നടന്നു
വൈക്കം: മിത്ത്, മതം, മാനവികത എന്ന വിഷയത്തെ ആധാരമാക്കി പുരോഗമന കലാസാഹിത്യ സംഘം വൈക്കം ഏരിയ കമ്മറ്റിയാണ്സാംസ്കാരിക ശില്ലാ ശാല നടത്തിയത്. പി. കൃഷ്ണപിള്ള ഗ്രന്ഥശാല പഠന കേന്ദ്രത്തിലായിരുന്നു ശില്പശാല നടന്നത് പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന കമ്മറ്റിയംഗം അഡ്വക്കേറ്റ് അംബരീഷ് ജി. വാസു ശില്പശാല ഉദ്ഘാടനം ചെയ്തു. ഏരിയ ജോയിൻ്റ് സെക്രട്ടറി പി.ആർ സാബു വിഷയാവതരണം നടത്തി. ബി. ജയശങ്കർ യോഗത്തിൽ അദ്ധ്യക്ഷനായി. പു.ക.സ ഏരിയ സെക്രട്ടറി കെ.കെ. ശശികുമാർ, പി.കെ.ഓമന, കെ.ആർ. ബീന, പ്രദീപ് മാളവിക, അഡ്വ.പി.കെ. ശശികുമാർ, ടി.എൻ.സുരേഷ്, എം.ആർ. ഗോപി, രവിശങ്കർ, സുധീർഷാ, കെ.കെ. ജയപ്രകാശ്, എസ്. ബാബു, പി.എസ്. സുരേഷ് കുമാർ, ബി. അജിത് കുമാർ, ജെ.ജെ. പ്രമോദ്, ബിച്ചു എസ്.നായർ തുടങ്ങിയവർ ശില്പശാലയിൽ പങ്കെടുത്തു..
Comments ()