Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ഈസ്റ്റർ: അതിജീവനത്തിന്റെയും പ്രത്യാശയുടെയും തിരുനാൾ എല്‍.ഡി.എഫ് സര്‍ക്കാര്‍ കേരളത്തില്‍ സമഗ്രവികസനം സാധ്യമാക്കി: എം.എ ബേബി ആവേശമായി പ്രധാനമന്ത്രി നരേന്ദ്ര മോദി തെക്കൻ-മധ്യ കേരളത്തിൽ മഴ മുന്നറിയിപ്പ് സഹനശക്തിയുടെ സന്ദേശം വിളംബരം ചെയ്ത് വൈക്കത്ത് ദുഃഖവെള്ളി പ്രദക്ഷിണം വികസന തുടർച്ച; വൈക്കം മാറും; വികസനം ജനപക്ഷത്തുനിന്ന് കടുത്തുരുത്തിയിൽ പോരാട്ടം കടുക്കുന്നു; പ്രചരണച്ചൂടിൽ മുന്നണികൾ വൈക്കംവാർത്ത ഇനി മൊബൈൽ ആപ്പിലൂടെയും ഈസ്റ്റർ: അതിജീവനത്തിന്റെയും പ്രത്യാശയുടെയും തിരുനാൾ എല്‍.ഡി.എഫ് സര്‍ക്കാര്‍ കേരളത്തില്‍ സമഗ്രവികസനം സാധ്യമാക്കി: എം.എ ബേബി ആവേശമായി പ്രധാനമന്ത്രി നരേന്ദ്ര മോദി തെക്കൻ-മധ്യ കേരളത്തിൽ മഴ മുന്നറിയിപ്പ് സഹനശക്തിയുടെ സന്ദേശം വിളംബരം ചെയ്ത് വൈക്കത്ത് ദുഃഖവെള്ളി പ്രദക്ഷിണം വികസന തുടർച്ച; വൈക്കം മാറും; വികസനം ജനപക്ഷത്തുനിന്ന് കടുത്തുരുത്തിയിൽ പോരാട്ടം കടുക്കുന്നു; പ്രചരണച്ചൂടിൽ മുന്നണികൾ വൈക്കംവാർത്ത ഇനി മൊബൈൽ ആപ്പിലൂടെയും
|
Loading Weather...
Follow Us:

സംസ്ഥാനത്തെ ഏറ്റവും ആസ്തി കുറഞ്ഞ സ്ഥാനാർഥി ഏറ്റുമാനൂരുണ്ട്

സംസ്ഥാനത്തെ ഏറ്റവും ആസ്തി കുറഞ്ഞ സ്ഥാനാർഥി ഏറ്റുമാനൂരുണ്ട്

എസ്. സതീഷ്കുമാർ

കോട്ടയം: സംസ്ഥാനത്തെ ഏറ്റവും ആസ്തി കുറഞ്ഞ സ്ഥാനാർഥി ഏറ്റുമാനൂരുണ്ട്. എസ്.യു.സി.ഐ (കമ്മ്യൂണിസ്റ്റ്) സ്ഥാനാർഥി ആഷ്ന തമ്പി യാണ് ആ വ്യക്തി. പത്രികക്ക് ഒപ്പം സമർപ്പിച്ചിരിക്കുന്ന ആസ്തി കണക്ക് എത്രയാന്നറിയണ്ടേ 84 രൂപ. സ്വന്തമായി വാഹനമോ വസ്‌തുവോ വരുമാനമോ ഇല്ല ആഷ്‌നക്ക്. പത്രിക നൽകിയ ദിവസം കൈയിൽ ഉണ്ടായിരുന്നത് വെറും 40 രൂപയത്രെ അക്കൗണ്ടിൽ 44 രൂപ ഉണ്ടായിരുന്നു. സൂക്ഷ്മപരിശോധന നടത്തിയ ദിവസം കൈയിലുണ്ടായിരുന്നത് 50 രൂപയാണ്. 19 രൂപ കൊടുത്ത് ഫോൺ റീ ചാർജ് ചെയ്തപ്പോൾ അക്കൗണ്ടിൽ ബാക്കിയായത് കുറച്ച് നോക്കിയാൽ അറിയാം 25 രൂപ. ഏറ്റുമാനൂരിലെ ഈ എസ്.യു.സി.ഐ സ്ഥാനാർത്ഥിയായ 26 വയസ്സുകാരി ആഷ്ന തമ്പി കോട്ടയം മെഡിക്കൽ കോളേജ് പരിസരത്ത് പിരിവെടുത്താണ് പ്രചാരണം നടത്തുന്നത്. ആശാ വർക്കർമാരുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ആഷ്‌നയും മുടി മുറിച്ചിരുന്നു. മഹാരാജാസ് കോളേജിൽ ബിരുദ. വിദ്യാർഥിയായിരിക്കെ എ.ഐ.ഡി.എസ്.ഒ.യെ പ്രതിനിധീകരിച്ച് ആഷ്‌ന മത്സരിച്ചിരുന്നു. 2019-ൽ എം.ജി. സർവകലാശാല സ്‌കൂൾ ഓഫ് ലെറ്റേഴ്സിൽ ബിരുദാനന്തര ബിരുദത്തിന് ചേർന്നിരുന്നു. ജേണലിസം പി.ജി. ഡിപ്ലോമ നേടിയിട്ടുണ്ട്. പാർട്ടിയുടെ മീഡിയ കോ-ഓർഡിനേറ്ററായ ആഷ്ന എസ്.യു.സി.ഐ ജില്ലാ കമ്മിറ്റി അംഗവും തിരുവാർപ്പ് ലോക്കൽ കമ്മിറ്റി അംഗവുമാണ്.