Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
കോട്ടയത്ത് നാളെ അവധി ഉദയനാപുരം പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം റോഡ് തകർച്ചയിൽ ജനപ്രതിനിധികളുടെ പഴിചാരൽ: ഒടുവിൽ കുഴിയടയ്ക്കാൻ നാട്ടുകാർ തന്നെ ഇറങ്ങി സംസ്ഥാനത്ത് നാളെയും അതിശക്തമായ മഴ തുടരും മലങ്കര ഡാം തുറക്കുന്നത് മുൻകൂട്ടി അറിയിക്കണം: നിവേദനം നൽകി ഉദയനാപുരം പഞ്ചായത്ത് നഗരസഭ ഷോപ്പിംഗ് കോംപ്ലക്സിൽ വെളളപ്പൊക്കം മഴക്കെടുതി നേരിടാൻ എം.എൽ.എ അടിയന്തിരയോഗം വിളിച്ചു മരം വീണ് വൈദ്യുത പോസ്റ്റുകൾ തകർന്നു: ഒഴിവായത് വൻ അപകടം ആരോഗ്യവകുപ്പ് സെക്രട്ടറി വൈക്കം ആശുപത്രി സന്ദർശിച്ചു കോട്ടയത്ത് നാളെ അവധി ഉദയനാപുരം പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം റോഡ് തകർച്ചയിൽ ജനപ്രതിനിധികളുടെ പഴിചാരൽ: ഒടുവിൽ കുഴിയടയ്ക്കാൻ നാട്ടുകാർ തന്നെ ഇറങ്ങി സംസ്ഥാനത്ത് നാളെയും അതിശക്തമായ മഴ തുടരും മലങ്കര ഡാം തുറക്കുന്നത് മുൻകൂട്ടി അറിയിക്കണം: നിവേദനം നൽകി ഉദയനാപുരം പഞ്ചായത്ത് നഗരസഭ ഷോപ്പിംഗ് കോംപ്ലക്സിൽ വെളളപ്പൊക്കം മഴക്കെടുതി നേരിടാൻ എം.എൽ.എ അടിയന്തിരയോഗം വിളിച്ചു മരം വീണ് വൈദ്യുത പോസ്റ്റുകൾ തകർന്നു: ഒഴിവായത് വൻ അപകടം ആരോഗ്യവകുപ്പ് സെക്രട്ടറി വൈക്കം ആശുപത്രി സന്ദർശിച്ചു
|
Loading Weather...
Follow Us:

സ്‌പോര്‍ട്‌സ് അക്കാദമി സെലക്ഷൻ

സ്‌പോര്‍ട്‌സ് അക്കാദമി സെലക്ഷൻ

കോട്ടയം: കേരളാ സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വിവിധ കോളജ് സ്‌പോര്‍ട്‌സ് അക്കാദമികളിലേയ്ക്ക് 2026-2027 അദ്ധ്യയന വര്‍ഷത്തെ പ്രവേശനത്തിനുള്ള സെലക്ഷന്‍ ഏപ്രില്‍ 21ന് കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്സ് കോളജ് ഗ്രൗണ്ടില്‍ നടക്കും. അത്‌ലറ്റിക്‌സ്, ഫുട്ബോള്‍, വോളിബോള്‍, ബാസ്‌ക്കറ്റ്‌ബോള്‍, ബോക്‌സിങ്ങ്, ജൂഡോ, ഫെന്‍സിങ്ങ്, ആര്‍ച്ചറി, റെസ്‌ലിങ്ങ്, തയ്ക്വാണ്‍ഡോ, കബഡി, സൈക്ലിംഗ്, നെറ്റ്ബോള്‍, ഹോക്കി,ഹാന്‍ഡ്ബോള്‍, ഖോ ഖോ, സോഫ്റ്റ് ബോള്‍, വെയിറ്റ് ലിഫ്റ്റിംഗ് എന്നീ കായിക ഇനങ്ങളിലാണ് സെലക്ഷന്‍ നടത്തുന്നത്. നീന്തല്‍ സെലക്ഷനില്‍ പങ്കെടുക്കേണ്ടവർ പാലാ സെന്റ് തോമസ് കോളജ് സ്വിമ്മിങ്ങ് പൂളിലാണ് എത്തേണ്ടത്. റോവിംഗ്, കനായിംഗ് ആന്‍ഡ് കയാക്കിംഗ് എന്നീ ഇനങ്ങളുടെ സെലക്ഷന്‍ ഏപ്രില്‍ 27ന് ആലപ്പുഴ കലവൂര്‍ ഗോപിനാഥ് മെമ്മോറിയല്‍ സ്റ്റേഡിയത്തിലാണ് നടക്കുന്നത്.
പങ്കെടുക്കുന്നവര്‍ www.sportscouncil.kerala.gov.in എന്ന സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുകയും ആധാര്‍കാര്‍ഡ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത് ഒന്ന്/രണ്ട് / മൂന്ന് സ്ഥാനം നേടിയ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍, പകര്‍പ്പുകള്‍, സ്‌പോര്‍ട്‌സ് ഡ്രസ് എന്നിവ സഹിതം അതത് ദിവസങ്ങളില്‍ രാവിലെ എട്ടിന് എത്തണം.
ഫോണ്‍: 0481 2563825, 9446128682, 9446271892.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും