Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
വൈക്കം KSFDC തിയേറ്റർ: പ്രതിസന്ധികൾ പരിഹരിച്ച് നിർമ്മാണം പൂർത്തിയാക്കുമെന്ന് ചെയർമാൻ ◆ കാട്ടറാത്ത് വർക്കിയച്ചന്റെ വിശുദ്ധ നാമകരണ നടപടികൾക്ക് തുടക്കമാകുന്നു ◆ അരൂർ ഇനി ബ്ലൂ ഇക്കോണമി ആസ്ഥാനം: മാക്കേകടവിൽ വമ്പൻ പ്രഖ്യാപനവുമായി സർക്കാർ ◆ നേരേകടവ് റോഡിന് സ്ഥലമേറ്റെടുക്കും: മുഖ്യമന്ത്രി ◆ പൂർവ്വ വിദ്യാർത്ഥിയായ മുഖ്യമന്ത്രി മുന്നിലെത്തി; സതി ടീച്ചർക്ക് ഇത് മധുരമുള്ള ഗുരുദക്ഷിണ ◆ പാലം ഉദ്ഘാടന ചടങ്ങിൽ വാക്‌പോരും നാടകീയ രംഗങ്ങളും ◆ പൂവണിയുന്നത് നാടിൻ്റെ വികസന സ്വപ്നങ്ങൾ ◆ സ്വപ്ന സാക്ഷാത്കാരം; നേരേകടവ് - മാക്കേക്കടവ് പാലം നാടിന് സമർപ്പിച്ചു ◆ വൈക്കം KSFDC തിയേറ്റർ: പ്രതിസന്ധികൾ പരിഹരിച്ച് നിർമ്മാണം പൂർത്തിയാക്കുമെന്ന് ചെയർമാൻ ◆ കാട്ടറാത്ത് വർക്കിയച്ചന്റെ വിശുദ്ധ നാമകരണ നടപടികൾക്ക് തുടക്കമാകുന്നു ◆ അരൂർ ഇനി ബ്ലൂ ഇക്കോണമി ആസ്ഥാനം: മാക്കേകടവിൽ വമ്പൻ പ്രഖ്യാപനവുമായി സർക്കാർ ◆ നേരേകടവ് റോഡിന് സ്ഥലമേറ്റെടുക്കും: മുഖ്യമന്ത്രി ◆ പൂർവ്വ വിദ്യാർത്ഥിയായ മുഖ്യമന്ത്രി മുന്നിലെത്തി; സതി ടീച്ചർക്ക് ഇത് മധുരമുള്ള ഗുരുദക്ഷിണ ◆ പാലം ഉദ്ഘാടന ചടങ്ങിൽ വാക്‌പോരും നാടകീയ രംഗങ്ങളും ◆ പൂവണിയുന്നത് നാടിൻ്റെ വികസന സ്വപ്നങ്ങൾ ◆ സ്വപ്ന സാക്ഷാത്കാരം; നേരേകടവ് - മാക്കേക്കടവ് പാലം നാടിന് സമർപ്പിച്ചു ◆
|
Loading Weather...
Follow Us:

ക്ഷേത്രനടയിൽ 172 നെയ്ത്തിരി ദീപങ്ങള്‍ തെളിയിച്ച് തിരുജയന്തി ആഘോഷം

ക്ഷേത്രനടയിൽ 172 നെയ്ത്തിരി ദീപങ്ങള്‍ തെളിയിച്ച് തിരുജയന്തി ആഘോഷം
ഓംങ്കാരേശ്വരക്ഷേത്രത്തില്‍ 172 നെയ്യ് തിരിദീപങ്ങള്‍ തെളിയിച്ച് ദേവസം പ്രസിഡന്റ് പി.വി. ബിനേഷ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ശ്രീനാരായണഗുരുദേവന്‍ അവസാനമായി കണ്ണാടിയില്‍ പ്രണവപ്രതിഷ്ഠ നടത്തിയ ഉല്ലല ഓംങ്കാരേശ്വരക്ഷേത്രത്തില്‍ ഗുരുവിന്റെ 172-ാംമത് തിരുജയന്തി ആഘോഷിച്ചു. ക്ഷേത്രത്തിനു മുന്നില്‍ 172 നിലവിളക്കുകള്‍ തെളിയിച്ചാണു ചടങ്ങു നടത്തിയത്. വ്രതശുദ്ധിയോടെ എത്തിയ ഭക്തര്‍ ചേര്‍ന്ന് വിളക്കുകള്‍ തെളിയിച്ചു. ചടങ്ങിന്റെ ദീപപ്രകാശനം ദേവസ്വം പ്രസിഡന്റ് പി.വി. ബിനേഷ് നിര്‍വ്വഹിച്ചു.

വെച്ചൂര്‍ അച്ചിനകം ശ്രീനാരായണ സേവാസമിതി ചതയദിനത്തില്‍ ഉല്ലല ഓംങ്കാരേശ്വരം ക്ഷേത്രത്തിലേക്ക് നടത്തിയ ശ്രീനാരായണഗുരുജയന്തി പ്രണവ ഘോഷയാത്ര

ചടങ്ങിന് മുമ്പായ് വെച്ചൂര്‍ അച്ചിനകത്ത് നിന്ന് ഉല്ലല ഓങ്കാരേശ്വരം ക്ഷേത്രത്തിലേക്ക് ശ്രീനാരായണം സേവാസമിതിയുടെ നേതൃത്വത്തില്‍ ശ്രീനാരായണഗുരു ജയന്തി പ്രണവ ഘോഷയാത്ര നടത്തി. സെക്രട്ടറി കെ.എം. വിനോഭായ്, ഷാജി ഐക്കരപ്പറമ്പ്, ക്ഷേത്രം സെക്രട്ടറി കെ.വി. പ്രസന്നന്‍, വിഷ്ണു ശാന്തി, അനിരുദ്ധന്‍ മുട്ടംപുറം, തങ്കമ്മ മോഹനനന്‍, ഷാജു കാരപ്പള്ളി, പ്രീജു കെ. ശശി, പി.ആര്‍ ബിജിമോന്‍, വി.വി. സന്തോഷ്, റജിമോന്‍  എന്നിവര്‍ പ്രസംഗിച്ചു.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും