Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
|
Loading Weather...
Follow Us:

ബ്രഹ്മമംഗലം ഈസ്റ്റ് ശാഖയിൽ ജയന്തി ആഘോഷം

ബ്രഹ്മമംഗലം ഈസ്റ്റ് ശാഖയിൽ ജയന്തി ആഘോഷം
ബ്രഹ്മമംഗലം ഈസ്റ്റ് ശാഖയിൽ ഗുരുജയന്തി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് നടന്ന വാഹന റാലി യൂണിയൻ സെക്രട്ടറി എസ്.ഡി. സുരേഷ് ബാബു ഫ്ലാഗ് ഓഫ് ചെയ്യുന്നു

തലയോലപ്പറമ്പ്: എസ്.എൻ.ഡി.പി യോഗം 5017-ാം നമ്പർ ബ്രഹ്മമംഗലം ഈസ്റ്റ് ശാഖയിൽ ഗുരുജയന്തി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് നടന്ന വാഹന റാലി യൂണിയൻ സെക്രട്ടറി എസ്.ഡി. സുരേഷ് ബാബു ഫ്ലാഗ് ഓഫ് ചെയ്തു. ശാഖാ പ്രസിഡന്റ് പി.കെ. വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ചു.

യൂണിയൻ കമ്മറ്റി അംഗം അഡ്വ.പി.വി. സുരേന്ദ്രൻ ഗുരുദേവ സന്ദേശം നൽകി. ശാഖാ സെക്രട്ടറി വി.സി. സാബു സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡൻ്റ് സി.വി. ദാസൻ, വിമല ശിവാനന്ദൻ, അമ്പിളി സനീഷ്, ധനേഷ്, ദിനേശൻ, പ്രകാശൻ മൂഴിക്കാരോട്ട് തുടങ്ങിയവർ നേതൃത്വം നൽകി.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും