Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ആശുപത്രി കെട്ടിടം നിർമ്മാണ പുരോഗതി വിലയിരുത്തി മനുഷ്യനും മൃഗങ്ങൾക്കും ഭീഷണിയായി തെരുവ് നായ്ക്കൾ അതിപുരാതന വിഗ്രഹം തെളിവെടുപ്പിനിടെ കണ്ടെത്തി റബർ ബോർഡുമായി സഹകരിച്ച് പ്രവർത്തിക്കും: മോൻസ് ജോസഫ് വെളളൂരിൽ ചത്ത നായ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു ആദരവറിയിച്ച് ഡെപ്യൂട്ടി സ്പീക്കറെത്തി ആശുപത്രി കെട്ടിടം നിർമ്മാണ പുരോഗതി വിലയിരുത്തി മനുഷ്യനും മൃഗങ്ങൾക്കും ഭീഷണിയായി തെരുവ് നായ്ക്കൾ അതിപുരാതന വിഗ്രഹം തെളിവെടുപ്പിനിടെ കണ്ടെത്തി റബർ ബോർഡുമായി സഹകരിച്ച് പ്രവർത്തിക്കും: മോൻസ് ജോസഫ് വെളളൂരിൽ ചത്ത നായ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു ആദരവറിയിച്ച് ഡെപ്യൂട്ടി സ്പീക്കറെത്തി
|
Loading Weather...
Follow Us:

സത്യഗ്രഹ സ്മാരകത്തിൽ രക്തസാക്ഷിത്വ വാരാചാരണത്തിന് നാളെ തുടക്കമാകും

സത്യഗ്രഹ സ്മാരകത്തിൽ രക്തസാക്ഷിത്വ വാരാചാരണത്തിന് നാളെ തുടക്കമാകും

വൈക്കം: പുരാരേഖ വകുപ്പ് നഗരസഭയുമായി ചേർന്ന് സത്യഗ്രഹ സ്മാരകത്തിൽ രക്തസാക്ഷിത്വ വാരാചാരണത്തിന് നാളെ തുടക്കം കുറിക്കുന്നു. 2025-26 കൊച്ചിൻ ബിനാലയുടെ ഭാഗമായി ഗാന്ധിജി രക്ഷസാക്ഷി ദിനത്തോടനുബന്ധിച്ചാണ് വിവിധ പരിപാടികൾ നടത്തുന്നത്.

0:00
/1:25

ചരിത്ര സെമിനാർ, എക്സിബിഷൻ ക്യൂറോറ്റോറിയൽ വാക്, പപ്പറ്റ് ഷോ, നാടൻപാട്ട് എന്നീ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. ഫെബ്രുവരി ആറിന് സമാപന സമ്മേളനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. നാളെ രാവിലെ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചനയോടെയാണ് പരിപാടികൾക്ക് തുടക്കം ആകുന്നത്. എക്സിബിഷൻ സി.കെ. ആശ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്കുശേഷം വിദ്യാർഥികൾക്കായുള്ള കഥകളും വിനോദങ്ങളും അടങ്ങിയ പപ്പറ്റ് ഷോ ഉണ്ടാകും. തുടർന്ന് അൻവർ അലിയുടെ ഗാന്ധി തൊടൽമാല ദൃശ്യാവിഷ്കരണം നടക്കും. ഫെബ്രുവരി അഞ്ചിന് ഉച്ചയ്ക്കുശേഷം നാടൻപാട്ട് അവതരിപ്പിക്കും. ഫെബ്രുവരി ആറിന് 10 മണി മുതലാണ് സെമിനാർ നടക്കുന്നത്. ചരിത്രം നേതൃത്വം ജാതിപരിഷ്കരണം ഗാന്ധിജിയുടെ വീക്ഷണങ്ങളാണ് സെമിനാറിന്റെ വിഷയം. തുടർന്ന് രക്തസാക്ഷിത്വ വാരാചരണ സമാപന സമ്മേളനത്തിന് തുടക്കമാകും. ഉച്ചക്ക് ശേഷം ക്യുററ്റോറിയൽ വാക് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ പ്രൊഫസർ വി. കാർത്തികേയൻ നായർ നയിക്കും.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും