Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
വെള്ളൂരിൽ കറവപശു മരിച്ച നിലയിൽ നാട്ടിലെ താരങ്ങൾക്ക് ആദരം മരങ്ങളെയും മനുഷ്യരെയും സ്നേഹിക്കാൻ പുതിയ തലമുറ പഠിക്കണം: അനൂപ് ചന്ദ്രൻ വേനലിൻ്റെ വസന്തം: ലെനിൻ ബാലവേദി ബാലോത്സവം തുടങ്ങി പാർക്ക് ചെയ്യുന്നതിനിടെ ബസ് മതിലിൽ ഇടിച്ച് മതിൽ തകർന്ന് തട്ടുകടയ്ക്ക് മേൽ പതിച്ചു മംഗളാദേവി ക്ഷേത്രത്തിൽ ദർശനത്തിന് അവസരം മടിയത്ര സ്കൂൾ സ്റ്റേഡിയം നിർമ്മാണം: നഗരസഭയുടെ സ്റ്റോപ്പ് മെമ്മോക്കെതിരെ സി.പി.എം പ്രതിഷേധം. മിൽമ പാല്‍ വില നാലു രൂപ കൂടും എല്‍.പി.ജി സിലിണ്ടര്‍ ബുക്കിങ്ങില്‍ പുതിയ നിയന്ത്രണങ്ങള്‍; മേയ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വന്യജീവി സഫാരികളിൽ ഇനി മൊബൈൽ വേണ്ട; കടുവ സങ്കേതങ്ങളിൽ കർശന നിയന്ത്രണം പാമ്പ് കടിയേറ്റുള്ള അപകടങ്ങൾ വർധിക്കുന്നു; ചൂടുകാലത്ത് ​ജാ​​​ഗ്രത പുലർത്തണം മാർ സ്ലീവാ മെഡിസിറ്റി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് മെയ് 3ന് വെള്ളൂരിൽ കറവപശു മരിച്ച നിലയിൽ നാട്ടിലെ താരങ്ങൾക്ക് ആദരം മരങ്ങളെയും മനുഷ്യരെയും സ്നേഹിക്കാൻ പുതിയ തലമുറ പഠിക്കണം: അനൂപ് ചന്ദ്രൻ വേനലിൻ്റെ വസന്തം: ലെനിൻ ബാലവേദി ബാലോത്സവം തുടങ്ങി പാർക്ക് ചെയ്യുന്നതിനിടെ ബസ് മതിലിൽ ഇടിച്ച് മതിൽ തകർന്ന് തട്ടുകടയ്ക്ക് മേൽ പതിച്ചു മംഗളാദേവി ക്ഷേത്രത്തിൽ ദർശനത്തിന് അവസരം മടിയത്ര സ്കൂൾ സ്റ്റേഡിയം നിർമ്മാണം: നഗരസഭയുടെ സ്റ്റോപ്പ് മെമ്മോക്കെതിരെ സി.പി.എം പ്രതിഷേധം. മിൽമ പാല്‍ വില നാലു രൂപ കൂടും എല്‍.പി.ജി സിലിണ്ടര്‍ ബുക്കിങ്ങില്‍ പുതിയ നിയന്ത്രണങ്ങള്‍; മേയ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വന്യജീവി സഫാരികളിൽ ഇനി മൊബൈൽ വേണ്ട; കടുവ സങ്കേതങ്ങളിൽ കർശന നിയന്ത്രണം പാമ്പ് കടിയേറ്റുള്ള അപകടങ്ങൾ വർധിക്കുന്നു; ചൂടുകാലത്ത് ​ജാ​​​ഗ്രത പുലർത്തണം മാർ സ്ലീവാ മെഡിസിറ്റി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് മെയ് 3ന്
|
Loading Weather...
Follow Us:

സ്വത്ത് വിൽപ്പന തർക്ക പരിഹാര ചർച്ചക്ക് പോലീസ് സ്റ്റേഷനിൽ എത്തിയ ഗൃഹനാഥൻ മടങ്ങുന്നതിനിടെ കുഴഞ്ഞ് വീണ് മരിച്ചു

സ്വത്ത് വിൽപ്പന തർക്ക പരിഹാര ചർച്ചക്ക് പോലീസ് സ്റ്റേഷനിൽ എത്തിയ ഗൃഹനാഥൻ മടങ്ങുന്നതിനിടെ കുഴഞ്ഞ് വീണ് മരിച്ചു
സ്റ്റീഫന്‍ ചാണ്ടി

വൈക്കം: വസ്തു തര്‍ക്കവുമായി ബന്ധപെട്ടുണ്ടായ സാമ്പത്തികതര്‍ക്കം പരിഹരിക്കാന്‍ പോലീസ് സ്റ്റേഷനില്‍ ചര്‍ച്ചയ്‌ക്കെത്തിയ ഗൃഹനാഥൻ തിരികെ മടങ്ങുന്നതിനിനിടെ സ്‌റ്റേഷന് മുന്നില്‍ കുഴഞ്ഞ് വീണ് മരിച്ചു. ഞീഴൂര്‍ മഠത്തിപ്പറമ്പ് കൂവംപറമ്പില്‍ സ്റ്റീഫന്‍ ചാണ്ടി (51) മരിച്ചത്. വെള്ളിയാഴ്ച്ച വൈകിട്ട് 5 മണിയോടെ കടുത്തുരുത്തി പോലീസ് സ്‌റ്റേഷന് മുന്നിലാണ് സംഭവം. ഞീഴൂര്‍ സ്വദേശിയായ കോണ്‍ട്രാക്റ്ററുടെ പരാതിയെ തുടര്‍ന്നാണ് തര്‍ക്കം പരിഹരിക്കാന്‍ വൈകിട്ട് പോലീസ് സ്റ്റേഷനിലേക്ക് സ്റ്റീഫനെ വിളിപ്പിച്ചത്. സ്റ്റേഷനിലെത്തി നടത്തിയ ചര്‍ച്ചകളെ തുടര്‍ന്ന് പുറത്തേക്കിറങ്ങിയ സ്റ്റീഫന്‍ സ്റ്റേഷന്റ ഗേറ്റിന് സമീപമെത്തിയപ്പോള്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ പോലീസ് ഉദ്യോഗസ്ഥരും മറ്റും ചേർന്ന് ഉടൻ ഇദ്ദേഹത്തെ സമീപത്തെ സഹകരണാശുപത്രിയിലും തുടര്‍ന്ന് വിദഗ്ധ ചികിത്സക്കായി കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രിയോടെ മരിച്ചു. ഇറ്റലിയിലായിരുന്ന ഭാര്യ മഞ്ചു അവധിക്ക് നാട്ടിലെത്തിയ ദിവസം തന്നെയാണ് സറ്റീഫന്റെ മരണം. സ്റ്റീഫന്റെ സംസ്‌ക്കാരം തിങ്കളാഴ്ച വൈകിട്ട് 4ന് ഞീഴൂര്‍ ഉണ്ണിമിശിഹാ പള്ളി സെമിത്തേരിയിൽ നടക്കും. ഭാര്യ - മഞ്ജു സ്റ്റീഫന്‍ (കല്ലറ പുന്നക്കാട്ട് കുടുംബാംഗം). മക്കള്‍ - എയ്ഞ്ചല്‍ സ്റ്റീഫന്‍, ചിഞ്ചു സ്റ്റീഫന്‍, മിന്‍സാര സ്റ്റീഫന്‍.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും