Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
മുഹറം അവധി വെള്ളിയാഴ്ച പത്മ പുരസ്കാരങ്ങൾ വിതരണം ചെയ്തു പൂങ്കാവനം: ഓണക്കാല ബന്തിപ്പൂ കൃഷിക്ക് നഗരസഭയിൽ തുടക്കമായി പ്രശ്നപരിഹാരം വേണം: മന്ത്രിമാർക്ക് നിവേദനവുമായി വൈക്കത്തെ ജനപ്രതിനിധികൾ കൊട്ടാരക്കരയിൽ ബസ്സ് സ്റ്റോപ്പിലേക്ക് ടിപ്പർ ഇടിച്ചു കയറി: മൂന്ന് മരണം നവജാത ശിശുക്കള്‍ക്കും ആധാര്‍ കാര്‍ഡ് എടുക്കാം ഷിഗല്ല: നഗരസഭ ആരോഗ്യ വിഭാഗം അറിയിപ്പ് മുഹറം അവധി വെള്ളിയാഴ്ച പത്മ പുരസ്കാരങ്ങൾ വിതരണം ചെയ്തു പൂങ്കാവനം: ഓണക്കാല ബന്തിപ്പൂ കൃഷിക്ക് നഗരസഭയിൽ തുടക്കമായി പ്രശ്നപരിഹാരം വേണം: മന്ത്രിമാർക്ക് നിവേദനവുമായി വൈക്കത്തെ ജനപ്രതിനിധികൾ കൊട്ടാരക്കരയിൽ ബസ്സ് സ്റ്റോപ്പിലേക്ക് ടിപ്പർ ഇടിച്ചു കയറി: മൂന്ന് മരണം നവജാത ശിശുക്കള്‍ക്കും ആധാര്‍ കാര്‍ഡ് എടുക്കാം ഷിഗല്ല: നഗരസഭ ആരോഗ്യ വിഭാഗം അറിയിപ്പ്
|
Loading Weather...
Follow Us:

എസ്.ഡി. സുരേഷ് ബാബുവിന് സ്വീകരണം നൽകി

എസ്.ഡി. സുരേഷ് ബാബുവിന് സ്വീകരണം നൽകി
വൈക്കം റോട്ടറി ക്ലബ് പ്രസിഡൻ്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട എസ്.ഡി. സുരേഷ് ബാബുവിന് ചെമ്പിലയൻ ബോട്ട് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകുന്നു

വൈക്കം: വൈക്കം റോട്ടറി ക്ലബ് പ്രസിഡൻ്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട എസ്.ഡി. സുരേഷ് ബാബുവിന്  ചെമ്പിലയൻ ബോട്ട് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. സമ്മേളനം ജില്ലാ പഞ്ചായത്ത് അംഗം എൻ.കെ. രാജേഷ് ഉദ്ഘാടനം ചെയ്തു.

ചെമ്പ് ഗ്രാമപഞ്ചായത്തിന്റെ മുൻ പ്രസിഡൻ്റും ചെമ്പിലരയൻ ബോട്ട് ക്ലബ്ബിന്റെ  പ്രസിഡൻ്റുമായ എസ്.ഡി. സുരേഷ് ബാബുവിനെ ചെമ്പ്  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ജെ. സണ്ണി പൊന്നാടയണിയിച്ചു. ജില്ലാ പഞ്ചായത്ത് അംഗം എൻ.കെ. രാജേഷ് മൊമെന്റോ നൽകി. ബോട്ട് ക്ലബ്ബ്‌ സെക്രട്ടറി കെ.കെ. രമേശൻ അദ്ധ്യക്ഷത വഹിച്ചു. ട്രഷറർ കെ.എസ്. രത്നാകരൻ സ്വാഗതം പറഞ്ഞു. സി.ബി.സി ചീഫ് കോ-ഓർഡിനേറ്റർ കുമ്മനം അഷ്‌റഫ്‌ മുഖ്യപ്രസംഗം നടത്തി. യോഗത്തിൽ ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ടി. എൻ. സിബി, പി.എസ് പുഷ്പമണി, ദേവി കൃഷ്ണ, റഷീദ് മങ്ങാടൻ, ദീപു, പ്രിയ ഷിജു, ചിത്രമോഹൻ, ഷെർലി ബിനു, രാജി പ്രശാന്ത് ബോട്ട് ക്ലബ്ബ്‌ ഭാരവാഹികളായ കെ.ജെ. പോൾ ചുമ്മാരുപറമ്പിൽ, അബ്ദുൽ ജലീൽ, പി.എ. രാജപ്പൻ, പി.കെ. വേണുഗോപാൽ, ഐജു എം. ജേക്കബ്, ജോർജ് വാരനാട്ട് എന്നിവർ പ്രസംഗിച്ചു.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും