Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
എല്‍.ഡി.എഫ് സര്‍ക്കാര്‍ കേരളത്തില്‍ സമഗ്രവികസനം സാധ്യമാക്കി: എം.എ ബേബി ആവേശമായി പ്രധാനമന്ത്രി നരേന്ദ്ര മോദി തെക്കൻ-മധ്യ കേരളത്തിൽ മഴ മുന്നറിയിപ്പ് സഹനശക്തിയുടെ സന്ദേശം വിളംബരം ചെയ്ത് വൈക്കത്ത് ദുഃഖവെള്ളി പ്രദക്ഷിണം വികസന തുടർച്ച; വൈക്കം മാറും; വികസനം ജനപക്ഷത്തുനിന്ന് കടുത്തുരുത്തിയിൽ പോരാട്ടം കടുക്കുന്നു; പ്രചരണച്ചൂടിൽ മുന്നണികൾ വൈക്കംവാർത്ത ഇനി മൊബൈൽ ആപ്പിലൂടെയും എല്‍.ഡി.എഫ് സര്‍ക്കാര്‍ കേരളത്തില്‍ സമഗ്രവികസനം സാധ്യമാക്കി: എം.എ ബേബി ആവേശമായി പ്രധാനമന്ത്രി നരേന്ദ്ര മോദി തെക്കൻ-മധ്യ കേരളത്തിൽ മഴ മുന്നറിയിപ്പ് സഹനശക്തിയുടെ സന്ദേശം വിളംബരം ചെയ്ത് വൈക്കത്ത് ദുഃഖവെള്ളി പ്രദക്ഷിണം വികസന തുടർച്ച; വൈക്കം മാറും; വികസനം ജനപക്ഷത്തുനിന്ന് കടുത്തുരുത്തിയിൽ പോരാട്ടം കടുക്കുന്നു; പ്രചരണച്ചൂടിൽ മുന്നണികൾ വൈക്കംവാർത്ത ഇനി മൊബൈൽ ആപ്പിലൂടെയും
|
Loading Weather...
Follow Us:

തിരുമണി വെങ്കിടപുരം ശ്രീരാമസ്വാമി ക്ഷേത്തിലെ ഉത്സവത്തിന് കൊടിയേറി

തിരുമണി വെങ്കിടപുരം ശ്രീരാമസ്വാമി ക്ഷേത്തിലെ ഉത്സവത്തിന് കൊടിയേറി

ടി.വിപുരം: തിരുമണി വെങ്കിടപുരം ശ്രീരാമസ്വാമിക്ഷേത്തിലെ തിരുവുത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രി മോനാട്ടില്ലത്ത് കൃഷ്‌ണൻ നമ്പൂതിരിയുടെയും ക്ഷേത്രം മേൽശാന്തി ജീവൻ ശാന്തികളുടെയും കീഴ്‌ശാന്തി മഹേഷ് ശാന്തികളുടെയും കാർമ്മികത്വത്തിലായിരുന്നു രാത്രി 7നും 8 നും ഇടക്കുള്ള ശുഭമുഹൂർത്തത്തിൽ കൊടിയേറ്റ് നടന്നത്.

0:00
/0:57

ഏപ്രിൽ 4 മുതൽ 13 വരെയാണ് ഉത്സവം. ഉത്സദിനങ്ങളിൽ ക്ഷേത്ര ചടങ്ങുകൾ പതിവുപോലെ നടക്കും.

ഉത്സവ പരിപാടികൾ
രണ്ടാം ഉത്സവദിനം ഞായർ
രാവിലെ 9 ന് ശ്രീബലി, വൈകിട്ട് 5 ന് കാഴ്ചശ്രീബലി. 6.30 ന് വിശേഷാൽ ദീപാരാധന, ദീപക്കാഴ്ച്ച. 8.30 ന് പ്രസാദകഞ്ഞി.
തിരുവരങ്ങിൽ - 7 ന് ഭജൻസ്
3-ാം ഉത്സവ ദിനം തിങ്കൾ
രാവിലെ 9 ന് ശ്രീബലി തുടർന്ന് നാരായണീയ പാരായണം വൈകിട്ട് 5 ന് കാഴ്ചശ്രീബലി, 6.30 ന് ദീപാരാധന, ദീപക്കാഴ്‌ച, 8.30 ന് പ്രസാദകഞ്ഞി, വിളക്കിനെഴുന്നെള്ളിപ്പ്.
തിരുവരങ്ങിൽ - രാത്രി 7 ന് ഫ്യൂഷൻ തിരുവാതിര.
4-ാം ഉത്സവദിനം ചൊവ്വ
വൈകിട്ട് 5 ന് കാഴ്ചശ്രീബലി, 6.30 ന് ദീപാരാധന, ദീപക്കാഴ്ച, 8.30 ന് പ്രസാദകഞ്ഞി, വിളക്കിനെഴുന്നെള്ളിപ്പ്,
തിരുവരങ്ങിൽ - 7 ന് ഭക്തിഗാനസുധ
5 -ാം ഉത്സവദിനം ബുധൻ
വൈകിട്ട് 5 ന് കാഴ്ചശ്രീബലി, 6.30 ന് ദീപാരാധന, ദീപക്കാഴ്ച, 8.30 പ്രസാദകഞ്ഞി, വിളക്കിനെഴുന്നെള്ളിപ്പ്
തിരുവരങ്ങിൽ - 7 ന് ഭക്തിഗാനമഞ്ജരി
6-ാം ഉത്സവ ദിനം വ്യാഴം
രാവിലെ 8.30 ന് ശ്രീബലി, 9.30 ന് ഉത്സവബലി. 10.30-11.30 നും മദ്ധ്യേയാണ് ഉത്സവബലി ദർശനം. വൈകിട്ട് 6.30 ന് ദീപാരാധന, ദീപക്കാഴ്ച, 8.30 ന് പ്രസാദകഞ്ഞി, വിളക്കിനെഴുന്നെള്ളിപ്പ് നിലക്കാട്ടുതറയിലേയ്ക്ക് നടക്കും.
തിരുവരങ്ങിൽ - 7 ന് തിരുവാതിരകളി
7-ാം ഉത്സവദിനം വെള്ളി
വൈകിട്ട് 5.30 ന് കാഴ്ചശ്രീബലി -വിളക്കുമാടകടവിലേക്ക് എഴുന്നള്ളത്ത്, ഇറക്കിപൂജ, 6.30 ന് ദീപാരാധന, ദീപകാഴ്‌ച, 8.30 ന് പ്രസാദകഞ്ഞി, വിളക്കിനെഴുന്നെള്ളിപ്പ് നിലക്കാട്ടുതറയിലേയ്ക്ക് നടക്കും
തിരുവരങ്ങിൽ - 7 ന് തൃശ്ശൂർ വീര നാട്ടുകളരിയുടെ ആദിജ്വാല.
8-ാം ഉത്സവദിനം ശനി
രാവിലെ 9 ന് ശ്രീബലി
നാദസ്വരം വൈക്കം വേണുചെട്ടിയാർ & പാർട്ടി, തവിൽ വിശാൽദാസ് & പാർട്ടി
വൈകിട്ട് 5.30 ന് കാഴ്ചശ്രീബലി
നാദസ്വരം വൈക്കം അനിരുദ്ധൻ & പാർട്ടി. തവിൽ ഉദയനാപുരം മഹേഷ് & പാർട്ടി.
പഞ്ചാരിമേളം വൈക്കം രാധാകൃഷ്‌ണൻ & പാർട്ടി. 6.30 ന് ദീപാരാധന, ദീപകാഴ്‌ച
8.30 ന് പ്രസാദകഞ്ഞി, ദേശതാലപ്പൊലി വരവ്. 9 ന് വിളക്കിനെഴുന്നെള്ളിപ്പ് നിലക്കാട്ടുതറയിലേയ്ക്ക് നടക്കും.
തിരുവരങ്ങിൽ - 7.30 ന് ഗാനസന്ധ്യ, 8 ന് സിനിമാറ്റിക് ഡാൻസ്.
9-ാം ഉത്സവദിനം ഞായർ
രാവിലെ 8 ന് ശ്രീബലി
വൈകിട്ട് 5.30 ന് കാഴ്ചശ്രീബലി
യുവവാദ്യകലാപ്രതിഭ ഉദയനാപുരം ഹരിയുടെ പ്രമാണത്തിൽ 51 ൽപ്പരം കലാകാരന്മാർ അണിനിരക്കുന്ന മേജർസെറ്റ് പഞ്ചാരിമേളം.
6.30 ന് ദീപാരാധന, ദീപകാഴ്‌ച
രാത്രി 8.30 ന് പ്രസാദകഞ്ഞി
11 ന് പള്ളിവേട്ട, വലിയവിളക്ക്, വലിയകാണിക്ക.
തിരുവരങ്ങിൽ - 8 ന് കൈകൊട്ടിക്കളി, 8.30 ന് സെമിക്ലാസ്സിക്കൽ ഡാൻസ്.
10-ാം ഉത്സവദിനം തിങ്കൾ ആറാട്ടു ദിനം
ഉച്ചയ്ക്ക് 12.30 ന് ആറാട്ടുസദ്യ.
വൈകിട്ട് 5 ന് ആറാട്ടുബലി, കൊടിയിറക്ക് ചടങ്ങുകൾ. 5.30 നാണ്
ടി.വി.പുരം സ്വയംഭു സരസ്വതി ക്ഷേത്രത്തിലേക്ക് ആറാട്ട് എഴുന്നളളിപ്പ്. 8.30 ന് എതിരേൽപ്പ്.
തിരുവരങ്ങിൽ - രാത്രി 7.30 ന് കൈകൊട്ടിക്കളി.
ത്രേതായുഗപൊരുളായ ഭഗവാൻ ശ്രീരാമൻ, തൻ്റെ ഉത്തമ ഭക്തനും സർവ്വാഭീഷ്‌ട പ്രദായകനുമായ ഹനുമാൻ സ്വാമിയുമായി മുഖത്തോടുമുഖം നോക്കിയിരിക്കുന്നതാണ് തിരുമണി വെങ്കിടപുരം ശ്രീരാമസ്വാമി ക്ഷേത്രം. ബലിക്കല്ലിൻ്റെ വലിപ്പംകൊണ്ട് ചരിത്ര പുസ്‌തകങ്ങളിൽ സ്ഥാനം നേടിയിട്ടുള്ള ക്ഷേത്രമാണ് ടി.വി. പുരത്തെ ഈ ശ്രീരാമസ്വാമി ക്ഷേത്രം.

വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ