Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
കലയ്ക്ക് അതിരുകളില്ല: കഥകളിയും ഹാസ്യവും കൈകോർത്തപ്പോൾ തലയോലപ്പറമ്പ് മോഷണം: പ്രതികളുമായി തെളിവെടുപ്പ് നടത്തി ടി.വി. പുരത്തെ ആധുനിക ശ്മശാനം തിങ്കളാഴ്ച തുറക്കും പ്രിയദർശിനി ബസ്സുകളിൽ ജീവനക്കാരുടെ തട്ടിപ്പും ? പേറ്റന്റ് നേടിയ കർഷകപ്രതിഭ; പൂത്തറ ജോസഫിന്റെ കൃഷിയിടം ഇനി കാർഷിക പഠനകേന്ദ്രം സംസ്ഥാന എം.ഡി.ജി.പി എം.ആർ അജിത് കുമാറിനെ സസ്പെൻഡ് ചെയ്തു സമസ്ത ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു പ്ലസ് ടു സേ പരീക്ഷഫലം വൈകുന്നു പഞ്ചായത്ത് ജീവനക്കാരെ പെട്രോളൊഴിച്ച് കൊല്ലാന് ശ്രമിച്ച കേസ്: പ്രതിയെ വെറുതെവിട്ടു പി.എസ് പ്രശാന്ത് അറസ്റ്റിൽ പി.എസ് പ്രശാന്ത് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കസ്റ്റഡിയിൽ കലയ്ക്ക് അതിരുകളില്ല: കഥകളിയും ഹാസ്യവും കൈകോർത്തപ്പോൾ തലയോലപ്പറമ്പ് മോഷണം: പ്രതികളുമായി തെളിവെടുപ്പ് നടത്തി ടി.വി. പുരത്തെ ആധുനിക ശ്മശാനം തിങ്കളാഴ്ച തുറക്കും പ്രിയദർശിനി ബസ്സുകളിൽ ജീവനക്കാരുടെ തട്ടിപ്പും ? പേറ്റന്റ് നേടിയ കർഷകപ്രതിഭ; പൂത്തറ ജോസഫിന്റെ കൃഷിയിടം ഇനി കാർഷിക പഠനകേന്ദ്രം സംസ്ഥാന എം.ഡി.ജി.പി എം.ആർ അജിത് കുമാറിനെ സസ്പെൻഡ് ചെയ്തു സമസ്ത ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു പ്ലസ് ടു സേ പരീക്ഷഫലം വൈകുന്നു പഞ്ചായത്ത് ജീവനക്കാരെ പെട്രോളൊഴിച്ച് കൊല്ലാന് ശ്രമിച്ച കേസ്: പ്രതിയെ വെറുതെവിട്ടു പി.എസ് പ്രശാന്ത് അറസ്റ്റിൽ പി.എസ് പ്രശാന്ത് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കസ്റ്റഡിയിൽ
|
Loading Weather...
Follow Us:

തെരുവു നായ ശല്യം രൂക്ഷം: വൈക്കം മഹാദേവ ക്ഷേത്രത്തിൽ എത്തുന്ന ഭക്തജനങ്ങൾ ഭീതിയിൽ

തെരുവു നായ ശല്യം രൂക്ഷം: വൈക്കം മഹാദേവ ക്ഷേത്രത്തിൽ എത്തുന്ന ഭക്തജനങ്ങൾ ഭീതിയിൽ
വൈക്കം മഹാദേവ ക്ഷേത്ര മതിൽക്കകത്ത് തമ്പടിച്ചിരിക്കുന്ന തെരുവ് നായകൂട്ടം

വൈക്കം: വൈക്കം മഹാദേവ ക്ഷേത്രത്തിൽ തെരുവുനായക്കളുടെ ശല്യം രൂക്ഷമായതോടെ ഭക്തജനങ്ങൾ ഭീതിയിൽ. ക്ഷേത്ര വളപ്പിൽ  നായക്കുട്ടം വിഹരിക്കുന്നതും ദർശനത്തെത്തുന്ന ഭക്തരുടെ നേരെ കുരച്ചു കൊണ്ട് ചാടി വീഴുന്നതും നിത്യ സംഭവമാണ്. ക്ഷേത്രത്തിൻ്റെ നാലു നടകളിലും തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമാണ്. പുലർച്ചെ നിർമാല്യ ദർശനത്തിനെത്തുന്ന പ്രായാധിക്യം ഏറിയവർ ഉൾപ്പടെയുള്ള ഭക്തർ അക്രമകാരികളായ നായശല്യം മൂലം ദർശനത്തിന് എത്താൻ പറ്റാത്ത സ്ഥിതിയാണ്. വൈക്കം കിഴക്കേനട കവി യിൽ മഠം റോഡിലും തോട്ടുവക്കത്തും പേവിഷബാധയുള്ള തെരുവ് നായ്ക്കൾ കാൽനട യാത്രക്കാരെയും മറ്റു നായ്ക്കളെയും കഴിഞ്ഞ ദിവസം ആക്രമിച്ചിരുന്നു. ഇതിന്റെ ഭാഗമായി നഗരസഭ തെരുവ് നായ്ക്കളെ പിടികൂടി പ്രതിരോധ കുത്തി വയ്പ് നടത്തി വരുന്നുണ്ട്. ക്ഷേത്ര പരിസരത്ത് രൂക്ഷമായ നായ ശല്യത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന് ഭക്തജനങ്ങളുടെ ആവശ്യം ശക്തമാണ്.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും