തലയാഴത്ത് മഴക്കാല രോഗങ്ങളെ തടയാന്‍ ശുചീകരണം
വൈക്കം: തലയാഴം ഗ്രാമപഞ്ചായത്ത് 16-ാം വാര്‍ഡില്‍ മഴക്കാല ശുചീകരണ പ്രവര്‍ത്തനത്തിന്റെ രണ്ടാം ഘട്ട പ്രവര്‍ത്തനം പൂര്‍ത്തിയാക്കി. 16-ാം വാര്‍ഡിലെ സോഴ്‌സ് റിഡക്ഷന്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ വിവിധ ഭാഗങ്ങൡലെ ഉള്‍നാടന്‍ തോടുകളും, ജലാശയങ്ങളും ശുചീകരിച്ച് ശുദ്ധജല സൗകര്യം സാധ്യമാക്കി. വെള്ളക്കെട്ട് രൂക്ഷമായ പ്രദേശങ്ങളില്‍ കൊതുക് നശീകരണ പ്രവര്‍ത്തനങ്ങളും നടത്തി. തൊഴിലുറപ്പ് തൊഴിലാളികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.

ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയ മഴക്കാല രോഗങ്ങള്‍ പടരാതിരിക്കാനുള്ള മുന്നൊരുക്ക പ്രവര്‍ത്തനങ്ങളും നടത്തി. 5-ാം വാര്‍ഡ് മെമ്പര്‍ വിവേക് പ്ലാത്താനത്ത് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ഇ.വി. അജയകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. കെ.എം.സന്തോഷ്, മിനി ബൈജു, പഞ്ചായത്ത് ഹെല്‍ത്ത് എന്‍ജിനിയര്‍ ഹാരിസ്, കെ.എം സന്തോഷ്, എന്‍. സിനി, ഓമന സുധിമോന്‍, അനിത ബൈജു, ലീനാമോള്‍, ടി.ടി സലിജ എന്നിവര്‍ പ്രസംഗിച്ചു.
Comments ()