ദുരിതാശ്വസ ക്യാമ്പിൽ മഴയിലെ കളിയാവേശം: സന്തോഷം ഇരട്ടിയാക്കി വൈദികന്റെ സ്നേഹ സമ്മാനം
എസ്. സതീഷ്കുമാർ
തലയോലപ്പറമ്പ്: തലയോലപ്പറമ്പിലെ ദുരിതാശ്വാസ ക്യാമ്പിലെത്തിയ ഒരു വൈദിക മനസ്സിൻ്റെ വലുതല്ലെങ്കിലും ഒരു സ്നേഹ കാഴ്ച കാണാനായി. തലയോലപറമ്പ് എ.ജെ ജോൺ മെമ്മോറിയൽ ഗവൺമെൻ്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൻ്റെ മൈതാനത്ത് ചാറ്റൽ മഴയിലും പൊട്ടിയ പന്തുമായി കളിച്ച കുട്ടികളെ കണ്ടാണ് ഡോക്ടർ ഫാദർ ബിനു കുന്നത്ത് ഉടനെ ഒരു പുതിയ പന്തു വാങ്ങി നൽകിയത്. കാരിത്താസ് ആശുപത്രി ഡയറക്ടറായ ഡോക്ടർ ഫാദർ. ബിനു കുന്നത്ത് ക്യാമ്പിലെ വൈദ്യ പരിശോധന ക്യാമ്പിന് എത്തിയപ്പോഴാണ് മഴയിലും കളി ലഹരിയായ കുട്ടികളെ കണ്ടത്.
ക്യാമ്പിലെത്തിയ ഫാദർ ബിനു കുന്നത്ത് ദുരിതബാധിതരെ കണ്ട് ക്ഷേമാന്വേഷണം നടത്തുന്നതിനിടയിലാണ് പൊട്ടിയ പന്തുമായി കളിക്കുന്ന കുട്ടികളെ ശ്രദ്ധിച്ചത്. നാളെ ഇതിൽ ഒരാളാകാം രാജ്യത്തിനു വേണ്ടിയുള്ള കളിക്കാരനെന്നും പ്രോത്സാഹനമാണ് നൽകേണ്ടതെന്നും പറഞ്ഞാണ് ഫാദറിൻ്റെ ഈ പന്ത് സമ്മാനം നടന്നത്. എന്തായാലും ദുരിതാശ്വാസ ക്യാമ്പിലെ ആശങ്കയറിയാത്ത കുട്ടികളുടെ സന്തോഷം ക്യാമ്പിലുള്ളവർക്കും ദുരിതത്തിനിടയിലൊരു ആഹ്ലാദമായി...

Comments ()