Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
|
Loading Weather...
Follow Us:

മഴക്കെടുതി ദുരിതാശ്വാസം: അപേക്ഷിക്കേണ്ട വിധം

മഴക്കെടുതി ദുരിതാശ്വാസം: അപേക്ഷിക്കേണ്ട വിധം

വൈക്കം: മഴക്കെടുതി ദുരിതം അനുഭവിക്കുന്നവർ സർക്കാർ പ്രഖ്യാപിച്ച ധനസഹായങ്ങൾക്കായി അപേക്ഷിക്കേണ്ടത് വില്ലേജ് ഓഫീസ് വഴിയാണ്. വീട് തകരുകയോ മറ്റു വസ്തുവകകൾക്കു നഷ്ടമുണ്ടാകുയോ ചെയ്താൽ വീടിരിക്കുന്ന വില്ലേജ് ഓഫീസിൽ എത്തി നിശ്ചിത ഫോർമാറ്റിൽ നാശനഷ്ടം വിശദീകരിച്ച അപേക്ഷ നൽകാം. ഇതിനൊപ്പം കരമടച്ച രസീത്, ബാങ്ക് പാസ്ബുക്ക്, ആധാർകാർഡ്, റേഷൻ കാർഡ് എന്നിവയുടെ പകർപ്പും കൊടുക്കണം. തുടർന്നാണ് വില്ലേജ് ഓഫീസ് ഇതു പരിശോധിച്ച് ബന്ധപ്പെട്ട തദ്ദേശസ്ഥാപനത്തിലേക്കു കൈമാറുന്നത്. പഞ്ചായത്തിലേക്കാണെങ്കിൽ എൻജീനിയറിംഗ് വിഭാഗത്തിലെ ഉദ്യോഗസ്ഥർ എത്തി നാശനഷ്ടം വിലയിരുത്തി റിപ്പോർട്ട് വില്ലേജിലേക്കു നൽകും. തുടർന്ന് വില്ലേജ് ഓഫീസിൽനിന്ന് ഈ വിവരം ഉൾപ്പെടുത്തി ലാൻഡ് റവന്യൂ വകുപ്പ് പോർട്ടലിൽ അപ് ലോഡ് ചെയ്യും തുടർന്ന് കലക്ടറേറ്റിൽ ഈ വിവരങ്ങൾ പരിശോധിച്ച് അംഗീകാരം നൽകും. ഈ നടപടികൾക്ക് ശേഷം നഷ്ടപരിഹാരത്തുക നേരിട്ട് അപേക്ഷകന്റെ ബാങ്ക് അക്കൗണ്ടിലേക്ക് എത്തും. കൃഷിനാശത്തിന് കൃഷിഭവൻ വഴിയാണ് അപേക്ഷ നൽകേണ്ടത്. കൃഷി ഓഫിസർ സ്ഥലം പരിശോധിച്ച് അർഹമായ സഹായം ഉറപ്പാക്കും.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും