വീട്ടിൽ കുഴഞ്ഞുവീണ ഡ്രൈവർ മരിച്ചു; നാടിന് നൊമ്പരമായി നിധീഷിന്റെ വിയോഗം
തലയോലപ്പറമ്പ്: വീട്ടിൽ കുഴഞ്ഞുവീണ യുവാവ് മരിച്ചു. രാവിലെ പതിനൊന്നു മണിയോടെയായിരുന്നു സംഭവം. പാലാംകടവ് വെളുന്തിണ്ണയിൽ മദനന്റെ മകൻ നിധീഷ് (കണ്ണപ്പൻ - 40) ആണ് മരിച്ചത്. കോട്ടയത്തെ സ്വകാര്യ കൺസ്ട്രക്ഷൻ കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു.
രാവിലെ മുറിയിലെ കസേരയിൽ ഇരിക്കുകയായിരുന്ന നിധീഷ് പെട്ടെന്ന് കുഴഞ്ഞു വീഴുകയായിരുന്നു. സുഹൃത്തുക്കളും നാട്ടുകാരും ചേർന്ന് ഉടൻതന്നെ ഓട്ടോറിക്ഷയിൽ തലയോലപ്പറമ്പ് കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിലെത്തിക്കുന്നതിന് മുൻപുതന്നെ മരണം സംഭവിച്ചതായി ഡോക്ടർമാർ അറിയിച്ചു. സംഭവത്തിൽ തലയോലപ്പറമ്പ് പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
Comments ()