മെഗാ രക്തദാന ക്യാമ്പ് ഒക്ടോബർ 10ന്
തലയോലപറമ്പ്: തലയോലപറമ്പ്, പെരുവ റോട്ടറി ക്ലബുകളുടെ സംയുക്ത ആഭിമുഖ്യത്തിൽ ഒക്ടോബർ 10ന് മെഗാ രക്തദാന ക്യാമ്പ് നടക്കും. പെരുവ പുളിക്കൻ ആയുർവേദ ഹോസ്പിറ്റലിൽ രാവിലെ ഒൻപതിന് ആരംഭിക്കുന്ന ക്യാമ്പ് കെ. ബിനിമോൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. രക്തദാന ക്യാമ്പിനോടനുബന്ധിച്ച് സി.പി.ആർ ട്രയിനിംഗും സൗജന്യ ഫസ്റ്റ് എയ്ഡ് കിറ്റ് വിതരണവും നടക്കും. റോട്ടറി 3211 ജില്ലാ ഗവർണർ കൃഷ്ണൻ ജി. നായർ അദ്ധ്യക്ഷത വഹിക്കും. പദ്ധതി വിവരണം പ്രോജക്ട് ചെയർമാൻ ദിൻരാജ് നിർവഹിക്കും. സി.പി.ആർ ക്ലാസ് ഡോ. ബിനു സി. നായർ നിർവഹിക്കും. മുളക്കുളം പഞ്ചായത്ത് പ്രസിഡൻ്റ് ജിജി സുരേഷ്, റോട്ടറി റവന്യു ഡിസ്ട്രിക്ട് ഡയറക്ടർ അരുൺ സെബാസ്റ്റ്യൻ, അസിസ്റ്റൻ്റ് ഗവർണർ ടി.കെ.ശിവപ്രസാദ് തുടങ്ങിയവർ പ്രസംഗിക്കും.

പരിപാടി വിശദീകരിച്ച വാർത്താ സമ്മേളനത്തിൽ തലയോലപറമ്പ് റോട്ടറി ക്ലബ് പ്രസിഡൻ്റ് വി.പി. ഉണ്ണികൃഷ്ണൻ, പെരുവ റോട്ടറി ക്ലബ് പ്രസിഡൻ്റ് ഷെല്ലിജോസഫ്, പ്രൊജക്ട് ചെയർമാർ എസ്. ദിൻരാജ്, സി.പി.ആർ ട്രയിനിംഗ് ചെയർമാൻ ഡോ. ബിനു സി. നായർ തുടങ്ങിയവർ പങ്കെടുത്തു.
Comments ()