രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധം; മറവൻതുരുത്തിൽ കോൺഗ്രസ് പ്രകടനവും യോഗവും നടത്തി
വൈക്കം: വോട്ടർ പട്ടികയിൽ കൃത്രിമം നടത്തിയ ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്ത പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി എം.പി. അടക്കമുള്ള മുതിർന്ന കോൺഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് മറവൻതുരുത്ത് മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും വിശദീകരണ സമ്മേളനവും സംഘടിപ്പിച്ചു.
കൂട്ടുമ്മേൽ ജംഗ്ഷനിൽ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം ചെമ്പിൽ സമാപിച്ചു. തുടർന്ന് നടന്ന പ്രതിഷേധ സമ്മേളനം ഡി.സി.സി. ജനറൽ സെക്രട്ടറി പി.വി. പ്രസാദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മോഹൻ കെ. തോട്ടുപുറത്ത് അദ്ധ്യക്ഷത വഹിച്ചു.

ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ സുഭഗൻ കൊട്ടൂരത്തിൽ, വി.ആർ. അനുരുദ്ധൻ, പോൾ തോമസ്, ടി. ഷൈൻ പ്രകാശ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ധന്യാ സുനിൽ, വനജ അനിൽകുമാർ, സുകന്യാ അനിൽകുമാർ, മണ്ഡലം ഭാരവാഹികളായ ഔസേഫ് വർഗ്ഗീസ്, ജിജിമോൻ കെ.എസ്., കൃഷ്ണകുമാർ അയ്മനം, പി.ആർ. തിലകൻ, ടോമി പറക്കാട്ട്, പി. സതീശൻ, വി. അരവിന്ദൻ തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു.
Comments ()