Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ നേരെകടവ്-മാക്കേകടവ് പാലം ഞായറാഴ്ച നാടിന് സമർപ്പിക്കും ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ വെച്ചൂരിൽ ഇടിമിന്നലിൽ മരം നെടുകെ പിളർന്നു വീണു, ആളപായമില്ല ◆ വൈക്കത്ത് സോഡാ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ നേരെകടവ്-മാക്കേകടവ് പാലം ഞായറാഴ്ച നാടിന് സമർപ്പിക്കും ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ വെച്ചൂരിൽ ഇടിമിന്നലിൽ മരം നെടുകെ പിളർന്നു വീണു, ആളപായമില്ല ◆ വൈക്കത്ത് സോഡാ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆
|
Loading Weather...
Follow Us:

വിഷരഹിത അരി ഉത്പാദനത്തിന് തുടക്കമിട്ട് കെ.എസ്.എസ്.പി.യു; തലയോലപ്പറമ്പിൽ വിത്തുവിത ഉത്സവം നടന്നു

വിഷരഹിത അരി ഉത്പാദനത്തിന് തുടക്കമിട്ട് കെ.എസ്.എസ്.പി.യു; തലയോലപ്പറമ്പിൽ വിത്തുവിത ഉത്സവം നടന്നു

തലയോലപ്പറമ്പ്: സംസ്ഥാന സമ്മേളനത്തിനായി ചോറ് വിളമ്പാൻ അരിക്കായി പാടത്ത് വിത്ത് വിതച്ച് കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ. തലയോലപ്പറമ്പ് ആലങ്കേരി പാടത്താണ് ഇന്ന് യൂണിയൻ ഭാരവാഹികളുടെ നേതൃത്വത്തിൽ വിത്തിട്ടത്. 385 ഏക്കറിൽ കൃഷിയിറക്കുന്ന പാടത്ത് ഒരേക്കറിലധികം പാടത്താണ് ഉമ വിത്തെറിഞ്ഞ് സംഘടന നെല്ല് വിളയിക്കുന്നത്. 120 മുതൽ 140 ദിവസം കൊണ്ട് ഇവിടെ നെല്ല് കൊയ്യും. അടുത്ത വർഷം ഏപ്രിൽ 26 മുതൽ 29 വരെ കോട്ടയത്ത് നടത്തുന്ന 35-ാം സംസ്ഥാന സമ്മേളത്തിലേക്കാവശ്യമായ അരിക്കായാണ് സംഘടനയുടെ ഈ വേറിട്ട ശ്രമം.

കാർഷിക മേഖലയുടെ സംരക്ഷണ സന്ദേശം നൽകി വിഷരഹിതമായ ഭക്ഷണം കൂടി ലക്ഷ്യമിട്ടാണ് പെൻഷനേഴ്സ് യൂണിയൻ്റെ ഈ നെൽകൃഷി. സമ്മേളനത്തിന് ആവശ്യമായ മുഴുവൻ അരി ഉത്പാദിപ്പിക്കാൻ ആയില്ലെങ്കിലും ഒരു പരീക്ഷണ തുടക്കം എന്ന നിലയിലാണ് സംഘടനയുടെ ഈ നീക്കം. നിലമൊരുക്കൽ പുരോഗമിക്കുന്ന പാടത്തിന്റെ ഒരു ഭാഗത്ത് കെ.എസ്.എസ്.പി.യു സംസ്ഥാന ജനറൽ സെക്രട്ടറി ആർ. രഘുനാഥൻ നായരാണ് രാവിലെ ഒൻമ്പത് മണിയോടെ വിത്തിട്ട് വിത ഉത്സവം ഉദ്ഘാടനം ചെയ്തത്. ജില്ലാ കമ്മിറ്റിയുടെ തീരുമാനപ്രകാരം സംഘടന അംഗം കൂടിയായ പി.സി പീറ്ററിന്റെ പാടത്താണ് സംസ്ഥാന സമ്മേളനത്തിനായി സംഘടന നെല്ല് വിളയിക്കുന്നത്.

സംഘടനയുടെ കടുത്തുരുത്തി ബ്ലോക്ക് കമ്മിറ്റിയാണ് നെൽകൃഷിയുടെ നേതൃത്വം ഏറ്റെടുത്തത്. ജില്ല പ്രസിഡൻ്റ് ജോസ് തോമസ്, ജില്ലാ സെക്രട്ടറി യു. ചന്ദ്രശേഖരൻ, ജോയിൻ്റ് സെക്രട്ടറി കെ.സി കുമാരൻ, ബോക്ക് പ്രസിഡൻ്റ് കെ.കെ. സച്ചിതാനന്ദൻ, പാടശേഖരസമിതി സെക്രട്ടറി പി.സി പീറ്റർ പ്രസിഡൻറ് ജോസ് എന്നിവരും വിത ഉത്സവത്തിൽ പങ്കെടുത്തു.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും