വാട്ടർ അതോറിറ്റിയുടെ അശ്രദ്ധ അപകടം വിളിച്ച് വരുത്തുന്നു; കീഴൂരിൽ കുഴി വെട്ടിച്ച കാറിടിച്ച് രണ്ട് പേർക്ക് പരിക്ക്
തലയോലപ്പറമ്പ്: തലയോലപറമ്പിൽ ഇന്നലെ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന രണ്ട് യുവാക്കൾക്ക് പരിക്കേറ്റ അപകടത്തിൻ്റെ കാരണം ജലവിതരണ വകുപ്പിൻ്റെ കുഴിയെന്ന് ആക്ഷേപം. അറുനൂറ്റിമംഗലം സ്വദേശികളായ 21 കാരായ സേതു, കാശിനാഥ് എന്നിവർക്കാണ് കുഴി വെട്ടിച്ച കാറിടിച്ച് പരിക്കേറ്റത്. ശനിയാഴ്ച രാവിലെ ഉച്ചയോടെ കീഴൂർ രാജൻ കവലയ്ക്ക് സമീപമായിരുന്നു അപകടം.
തലയോലപറമ്പിൽ നിന്നു വന്ന കാർ റോഡിൻ്റെ അരുകിൽ വാട്ടർ അതോറിറ്റി അറ്റകുറ്റ പണിക്കായിയെടുത്ത കുഴി ഒഴിവാക്കാൻ വെട്ടിച്ചപ്പോൾ നിയന്ത്രണം വിട്ട് സ്കൂട്ടറിൽ ഇടിക്കുകയായിരുന്നുവെന്നൊന്ന് പോലീസ് പറഞ്ഞത്. ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് വാട്ടർ അതോറിറ്റി അറ്റകുറ്റപണിക്കായി ഈ കുഴിയെടുത്തത്. പണി പുരോഗമിക്കുന്നതായി ഇവിടെ ബോർഡും വച്ചിരുന്നു. പണി പൂർത്തിയാക്കി ഈകുഴി മതിയായ രീതിയിൽ മൂടാതിരുന്നതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് നാട്ടുകാരുടെ ആരോപണം. പണി ഉടൻ പൂർത്തിയാക്കി കുഴി അപകടമുണ്ടാകാത്ത രീതിയിൽ മൂടിയില്ലെന്നാണ് പരാതി.

പലപ്പോഴും അടുത്ത് വാഹനങ്ങൾ എത്തുമ്പോഴേക്കും റോഡിലെ കുഴിയുടെ അവസ്ഥ പെട്ടെന്ന് തിരിച്ചറിയാനാകൂ എന്നതാണ് പ്രശ്നമാകുന്നത്. പണി കഴിഞ്ഞ സ്ഥലത്ത് വാഹനമോടിക്കുന്നവർക്ക് കുഴിയുടെ അപകടസ്ഥിതി മനസിലാക്കാൻ കഴിയുന്ന രീതിയിൽ സുരക്ഷ ഒരുക്കാത്തതാണ് ഈ അപകടത്തിന് കാരണമായതെന്നാണ് വിമർശനം.
Comments ()