Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆ സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆
|
Loading Weather...
Follow Us:

നന്മയുടെ കൂട്ടായ്മ തണലായി ഏഴാം വർഷത്തിലേക്ക്

നന്മയുടെ കൂട്ടായ്മ തണലായി ഏഴാം വർഷത്തിലേക്ക്

വൈക്കം: കൊറോണ സമയത്ത് ചികാത്സയ്ക്ക് പണമില്ലാത്ത ഒരു കുടുംബം സഹായത്തിനായി തലയാഴം പഞ്ചായത്തിലെ ഒരു കൂട്ടം സർക്കാർ ഉദ്യോഗസ്ഥരെ സമീപിച്ചപ്പോൾ അവർ പണം പിരിച്ച് നൽകി തുടങ്ങിയ വാട്സ്പ് കൂട്ടായ്മ പിന്നീട് ഒദ്യോഗികമായി രജിസ്റ്റർ ചെയ്ത് പ്രവർത്തനമാരംഭിച്ചിട്ട് ആറ് വർഷം പൂർത്തീയായി.

6-ാംവാർഷിക ആഘോഷം ജൂലൈ നടത്താൻ ഒരുങ്ങുമ്പോൾ തലയാഴം പഞ്ചായത്തിലെ 220 കുടുംബങ്ങളിലും, എല്ലാ അധ്യയന വർഷം പഞ്ചായത്ത് പരിധിയിലെ 8 സ്കൂളുകളിലെ അർഹതപ്പെട്ട കുട്ടികൾക്കുള്ള പഠന സഹായവും ഉൾപ്പെടെ ഇരുപത്തൊന്ന് ലക്ഷത്തി നാൽപ്പത്തിനാലായിരം രൂപ സഹായമായി നൽകാൻ തലയാഴത്തിനൊരു തണൽ ചാരിറ്റബിൾ സൊസൈറ്റിക്ക് സാധിച്ചു. നിലവിൽ തലയാഴം പഞ്ചായത്ത് പരിധിയിലുള്ള 173 അംഗങ്ങളാണ് സൊസൈറ്റിയുടെ ജീവനാഡികൾ. 33 അംഗ എക്സിക്യൂട്ടിവ് കമ്മറ്റി എല്ലാ മാസവും ചേർന്നാണ് ചികിത്സാ സഹായങ്ങൾ നൽകുന്നതിനുള്ള കുടുംബങ്ങളെ തെരഞ്ഞെടുക്കുന്നത്. ഏഴാം വർഷത്തിലേക്ക് കടക്കുമ്പോൾ സൊസൈറ്റിയുടെ ലക്ഷ്യം പുതുതായി സർക്കാർ സർവ്വീസിൽ കയറിയ അംഗങ്ങളെ ഉൾപ്പെടുത്തി സൊസൈറ്റിയുടെ അംഗസംഖ്യ 200 ആക്കി ഉയർത്തി കൂടുതൽ കുടുംബങ്ങളിലേക്ക് സഹായം എത്തിക്കുക എന്നതാണ്. പുതിയതായി മെമ്പർഷിപ്പ് എടുക്കുന്നതിനായി നിരവധി പേർ സൊസൈറ്റിയെ സമീപിച്ചിട്ടുണ്ട്. അവർക്ക് വാർഷിക പൊതുയോഗത്തിൽ മെമ്പർഷിപ്പ് വിതരണം നടത്താനാണ് സൊസൈറ്റിയുടെ തീരുമാനം. മെമ്പർഷിപ്പ് എടുക്കാൻ ആഗ്രഹിക്കുന്ന തലയാഴം പഞ്ചായത്ത് പരിധിയിൽ താമസിക്കുന്ന സർക്കാർ ജീവനക്കാരയവർ ബന്ധപ്പെടുക.

പ്രസിഡൻ്റ് 9946473350
സെക്രട്ടറി 9605466428

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും