വൈക്കത്ത് തൂഫാൻ ലഹരി വിരുദ്ധ ദിനാചരണം നടന്നു
എസ്. സതീഷ്കുമാർ
വൈക്കം: വിദ്യാർത്ഥികളുടെ ലഹരി വിരുദ്ധ ബോധവൽക്കരണ ഫ്ലാഷ് മോബിൻ്റെ തിളക്കത്തിൽ വൈക്കത്ത് തൂഫാൻ ലഹരി വിരുദ്ധ ദിനാചരണം നടന്നു. അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി വൈക്കം നിയോജക മണ്ഡലത്തിലെ മൂന്നു പോലീസ് സ്റ്റേഷന്റെ നേതൃത്വത്തിലാണ് തൂഫാൻ ലഹരി വിരുദ്ധ ദിനം ആചരിച്ചത്.
വൈക്കം വലിയ കവലയിൽ നിന്ന് ബുള്ളറ്റ്, സൈക്കിൾ റാലികളും ഫ്ലാഷ് മോബുകളുടെയും അകമ്പടിയോടെയാണ് റാലി തുടങ്ങിയത്. വെൽഫെയർ സെൻ്ററിൽ റാലിയെത്തിയതോടെ എം.എൽ.എ കെ. ബിനിമോൻ തൂഫാൻ പതാക ഉയർത്തി സമ്മേളനം ഉദ്ഘാടനം ചെയ്തു. ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്കൂൾ വിദ്യാർത്ഥികളടക്കം നൂറുകണക്കിന് ആളുകളാണ് ലഹരിവിരുദ്ധ പ്ലക്കാർഡുകളുമായി റാലിയിൽ പങ്കെടുത്തത്. ലഹരിവിരുദ്ധ സമ്മേളനത്തിൽ ഗായിക വൈക്കം വിജയലക്ഷ്മി മുഖ്യാതിഥിയായി. ഡി.സിആർ.ബി ഡി.വൈ.എസ്.പി പി. ജ്യോതി കുമാർ, നഗരസഭ വൈസ് ചെയർപേഴ്സൺ സൗദാമിനി അഭിലാഷ്, വൈക്കം എസ്.എച്ച്.ഒ ഇ.കെ സോൾജിമോൻ പഞ്ചായത്ത് പ്രസിഡൻ്റുമാർ തുടങ്ങി നിരവധി ആളുകൾ സമ്മേളനത്തിൽ പങ്കെടുത്തു.
Comments ()