Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
കോട്ടയത്ത് നാളെ അവധി ഉദയനാപുരം പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം റോഡ് തകർച്ചയിൽ ജനപ്രതിനിധികളുടെ പഴിചാരൽ: ഒടുവിൽ കുഴിയടയ്ക്കാൻ നാട്ടുകാർ തന്നെ ഇറങ്ങി സംസ്ഥാനത്ത് നാളെയും അതിശക്തമായ മഴ തുടരും മലങ്കര ഡാം തുറക്കുന്നത് മുൻകൂട്ടി അറിയിക്കണം: നിവേദനം നൽകി ഉദയനാപുരം പഞ്ചായത്ത് നഗരസഭ ഷോപ്പിംഗ് കോംപ്ലക്സിൽ വെളളപ്പൊക്കം മഴക്കെടുതി നേരിടാൻ എം.എൽ.എ അടിയന്തിരയോഗം വിളിച്ചു മരം വീണ് വൈദ്യുത പോസ്റ്റുകൾ തകർന്നു: ഒഴിവായത് വൻ അപകടം ആരോഗ്യവകുപ്പ് സെക്രട്ടറി വൈക്കം ആശുപത്രി സന്ദർശിച്ചു കോട്ടയത്ത് നാളെ അവധി ഉദയനാപുരം പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം റോഡ് തകർച്ചയിൽ ജനപ്രതിനിധികളുടെ പഴിചാരൽ: ഒടുവിൽ കുഴിയടയ്ക്കാൻ നാട്ടുകാർ തന്നെ ഇറങ്ങി സംസ്ഥാനത്ത് നാളെയും അതിശക്തമായ മഴ തുടരും മലങ്കര ഡാം തുറക്കുന്നത് മുൻകൂട്ടി അറിയിക്കണം: നിവേദനം നൽകി ഉദയനാപുരം പഞ്ചായത്ത് നഗരസഭ ഷോപ്പിംഗ് കോംപ്ലക്സിൽ വെളളപ്പൊക്കം മഴക്കെടുതി നേരിടാൻ എം.എൽ.എ അടിയന്തിരയോഗം വിളിച്ചു മരം വീണ് വൈദ്യുത പോസ്റ്റുകൾ തകർന്നു: ഒഴിവായത് വൻ അപകടം ആരോഗ്യവകുപ്പ് സെക്രട്ടറി വൈക്കം ആശുപത്രി സന്ദർശിച്ചു
|
Loading Weather...
Follow Us:

തൃശൂർ പൂരത്തിന് തിങ്കളാഴ്ച്ച കൊടിയേറും

തൃശൂർ പൂരത്തിന്  തിങ്കളാഴ്ച്ച കൊടിയേറും

തൃശൂർ: ഈ വർഷത്തെ തൃശൂർ പൂരത്തിന്റെ കൊടിയേറ്റം തിങ്കളാഴ്ച്ച നടക്കും. 26 നാണ് പൂരം. 24ന് സാമ്പിള്‍ വെടിക്കെട്ടും, 25ന് രാവിലെ പൂര വിളംബരവും നടക്കും. പൂരത്തിൻ്റെ മുഖ്യസാരഥികളായ തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളിലും പങ്കാളികളായ എട്ട് ദേശ ക്ഷേത്രങ്ങളിലും തിങ്കളാഴ്ച കൊടിയേറ്റം നടക്കും. തിരുവമ്പാടിയില്‍ രാവിലെ 11.30നും പാറമേക്കാവില്‍ രാവിലെ 11.30 നും 11.45 നും ഇടയിലാണ് കൊടിയേറ്റം. ഇത്തവണയും തിരുവമ്പാടി വിഭാഗത്തിന് തിരുവമ്പാടി ചന്ദ്രശേഖരൻ തന്നെയാണ് തിടമ്പേറ്റുക. പാറമേക്കാവ് ദേവസ്വത്തിന് തൃക്കടവൂർ ശിവരാജു തിടമ്പേറ്റും. ഇലഞ്ഞിത്തറ മേളത്തിന് കിഴക്കൂട്ട് അനിയൻ മാരാർ പാറമേക്കാവ് വിഭാഗത്തിനായി പ്രമാണം വഹിക്കുമ്പോള്‍ രാത്രി പഞ്ചവാദ്യത്തിന് ചോറ്റാനിക്കര നന്ദപ്പൻ മാരാർ പ്രമാണിയാകും. തിരുവമ്പാടി വിഭാഗത്തില്‍ മഠത്തില്‍ പഞ്ചവാദ്യത്തിന് കോങ്ങാട് മധു നേതൃത്വം നല്‍കും. പാണ്ടിമേളം ആദ്യമായി ചെറുശേരി കുട്ടൻ മാരാർ നയിക്കും.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും