ടി.വി. പുരം സേവാഭാരതിയുടെ നേതൃത്വത്തിൽ ശുചീകരണ യജ്ഞം സംഘടിപ്പിച്ചു
ടി.വി. പുരം: സ്വച്ഛ് ഭാരത് അഭിയാൻ പദ്ധതിയുടെ ഭാഗമായി ടി.വി. പുരം സേവാഭാരതിയുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനം നടത്തി. ഞായറാഴ്ച രാവിലെ 8 മണി മുതൽ 11 മണി വരെയായിരുന്നു ശുചീകരണ യജ്ഞം.

ടി.വി. പുരം പഞ്ചായത്ത് ജംഗ്ഷൻ മുതൽ വട്ടയിൽ ജംഗ്ഷൻ വരെയുള്ള പൊതുവഴികളും പരിസരങ്ങളും പ്രവർത്തകർ ശുചീകരിച്ചു. വഴിയോരങ്ങളിൽ അടിഞ്ഞുകൂടിയ പ്ലാസ്റ്റിക് മാലിന്യങ്ങളും കാടുകളും നീക്കം ചെയ്തു. സേവാഭാരതിയുടെ നിരവധി പ്രവർത്തകരും പ്രദേശവാസികളും ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി. പരിസര ശുചിത്വവും ആരോഗ്യ സംരക്ഷണവും മുൻനിർത്തി വരും ദിവസങ്ങളിലും സമാനമായ സാമൂഹിക പ്രവർത്തനങ്ങൾ തുടരുമെന്ന് ഭാരവാഹികൾ പറഞ്ഞു.
Comments ()