Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆ സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆
|
Loading Weather...
Follow Us:

ഉദയനാപുരത്ത് റോഡിന്റെ കൽക്കെട്ട് തോട്ടിലേക്ക് ഇടിഞ്ഞുവീണു

ഉദയനാപുരത്ത് റോഡിന്റെ കൽക്കെട്ട് തോട്ടിലേക്ക് ഇടിഞ്ഞുവീണു
കനത്ത മഴയെ തുടർന്ന് ഉദയനാപുരത്ത് റോഡരികിലെ കൽക്കെട്ട് ഇടിഞ്ഞ് വീണ നിലയിൽ

വൈക്കം: ഉദയനാപുരത്ത് കനത്ത മഴയെ തുടർന്ന് റോഡരികിലെ കൽക്കെട്ട് കഴിഞ്ഞ ദിവസം തോട്ടിലേയ്ക്കിടിഞ്ഞു വീണു. ഉദയനാപുരം നേരേകടവ് റോഡിലെ മാടവന കലുങ്കിനോട് ചേർന്നുള്ള റോഡിൻ്റെ കൽക്കെട്ടാണ് അഞ്ചുമീറ്ററോളം ഇടിഞ്ഞു തോട്ടിലേക്ക് വീണത്. നേരകടവ്- മാക്കേക്കടവ് ചങ്ങാട സർവീസിലേക്ക് ഇരുചക്ര വാഹനങ്ങളടക്കം നിരവധി വാഹനങ്ങളും സ്കൂൾ വാനുകളും കടന്നുപോകുന്ന വഴിയിലാണ് ഈ അപകടാവസ്ഥ. മഴ തുടരുന്നതിനാൽ റോഡ് കൂടുതൽ ഇടിയാൻ സാധ്യതയേറെയാണെന്ന് നാട്ടുകാർ പറയുന്നു. തുറവൂർ പമ്പ ഭാഗമായി വരുന്ന റോഡിലാണ് നിലവിലെ ഈ അവകടാവസ്ഥ. കൽക്കെട്ട് പുനർനിർമിച്ചില്ലെങ്കിൽ രാത്രികാലങ്ങളിൽ മാത്രമല്ല സ്കൂൾ വാഹനങ്ങളടക്കം തോട്ടിലേക്ക് വീഴാനുള്ള സാധ്യതയാണ് നാട്ടുകാരിൽ ആശങ്കക്കിടയാക്കുന്നത്. അടിയന്തിര നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും