തെങ്ങിൻ തൈ വിതരണം
വൈക്കം: ഉദയനാപുരം കൃഷി ഭവനിൽ നിന്നും കേര കർഷകർക്ക് മികച്ച ഇനം തെങ്ങിൻ തൈകൾ വിതരണം ചെയ്യുന്നു. ഗുണമേന്മയുള്ള തെങ്ങിൽ തൈകൾ കർഷകർക്ക് നൽകി ഘട്ടംഘട്ടമായി ആദായമില്ലാത്തതും കാറ്റുവീഴ്ച്ച ബാധിച്ചതുമായ തെങ്ങുകൾ വെട്ടിമാറ്റി കേരോല്പാദനം വർദ്ധിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. തെങ്ങിൻ തൈകളുടെ വിതരണ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻ്റ് കെ.ജി രാജു നിർവ്വഹിച്ചു. വൈസ് പ്രസിഡൻ്റ് ബിന്ദു അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു പഞ്ചായത്ത് അംഗങ്ങളായ കെ. ദീപേഷ്, ജസീനാ ഷാജുദിൻ, പി.വി. പുഷ്കരൻ കൃഷി ഓഫിസർ ആർ. സിദ്ധാർത്ഥ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

Comments ()