Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
വൈക്കം സർക്കിൾ ഇൻസ്പെക്ടർ ഷമീർ ഖാനെതിരെ വിജിലൻസ് കേസെടുത്തു ◆ സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆ വൈക്കം സർക്കിൾ ഇൻസ്പെക്ടർ ഷമീർ ഖാനെതിരെ വിജിലൻസ് കേസെടുത്തു ◆ സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆
|
Loading Weather...
Follow Us:

ഉദയനാപുരം പളളിയില്‍ അമലോത്ഭവ മാതാവിന്റെ പിറവി തിരുനാളിന് കൊടിയേറി

ഉദയനാപുരം പളളിയില്‍ അമലോത്ഭവ മാതാവിന്റെ പിറവി തിരുനാളിന് കൊടിയേറി
ഉദയനാപുരം സെന്റ്. ജോസഫ് പളളി അമലോത്ഭവ മാതാവിന്റെ പിറവി തിരുനാളിന് ബിഷപ്പ് മാര്‍ ആന്റണി കരിയില്‍ കൊടിയേറ്റുന്നു.
വൈക്കം:  ഉദയനാപുരം സെന്റ്. ജോസഫ് ഇടവക അമലോത്ഭവ മാതാവിന്റെ കപ്പേളയുടെ രജത ജൂബിലിക്കും, പിറവി തിരുനാളിനും ബിഷപ്പ് മാര്‍ ആന്റണി കരിയില്‍ കൊടിയേറ്റി. ഇടവക വികാരി ഫാ. ജോഷി ചിറയ്ക്കല്‍, ഫാ. ബൈജു ജോര്‍ജ് എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. കണ്‍വീനര്‍ ജോര്‍ജ് തച്ചനംവാതുക്കല്‍, ട്രസ്റ്റിമാരായ ബെന്നി ദേവസ്യ, എല്‍സമ്മ തങ്കച്ചന്‍, വൈസ് ചെയര്‍മാന്‍ സജീവ് ഫ്രാന്‍സിസ് എന്നിവര്‍ നേതൃത്വം നല്‍കി.
മരിയന്‍ ധ്യാനം, അമലോത്ഭവ മാതാവിന്റെ നോവേന, വേസ്പര, ജൂബിലി തിരുനാള്‍, പരിശുദ്ധ കന്യാമറിയത്തിന്റെ ജനന തിരുനാള്‍, നേര്‍ച്ച വെഞ്ചരിപ്പ് എന്നിവ പ്രധാന ചടങ്ങുകളാണ്. 7-ന് ജൂബിലി തിരുനാള്‍ ആഘോഷിക്കും. വൈകിട്ട് 4.30-ന് നടക്കുന്ന രജത ജൂബിലി കുര്‍ബാനയ്ക്ക് ഫാ. ബിപിന്‍ കുരിശുതറ, ഫാ. ഡോ. ടോം ഓലിക്കരോട്ട് എന്നിവര്‍ കാര്‍മ്മികരാകും. തുടര്‍ന്ന് പ്രദക്ഷിണവും, സ്‌നേഹ വിരുന്നും നടക്കും. 8-ന് പരിശുദ്ധ കന്യാമറിയത്തിന്റെ ജനന തിരുനാള്‍ ആഘോഷിക്കും. വൈകിട്ട് 5.30-ന് നടക്കുന്ന തിരുനാള്‍ പാട്ടു കുര്‍ബാനക്ക് ഫാദര്‍ റൂബിന്‍ മാത്യു കുന്നക്കാട്ട് മുഖ്യകാര്‍മ്മികനാകും.
വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും