Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆ സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆
|
Loading Weather...
Follow Us:

ഉത്സവബലി ഭക്തി സാന്ദ്രം

ഉത്സവബലി ഭക്തി സാന്ദ്രം
പുഴവായിക്കുളങ്ങര മഹാവിഷ്ണു ക്ഷേത്രത്തിൽ ഉൽസവത്തിന്റെ പ്രധാന ചടങ്ങായ ഉത്സവബലി ദർശനം

വൈക്കം: വൈക്കം  പുഴവായിക്കുളങ്ങര മഹാവിഷ്ണു ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി നടന്ന ഉത്സവബലി ഭക്തി സാന്ദ്രമായി. തന്ത്രി മോനാട്ട് മന കൃഷ്ണൻ നമ്പൂതിരി,പ്രസാദ് ഭട്ടതിരി, ദിനിൽ ഭട്ടതിരി എന്നിവർ കാർമ്മികത്വം വഹിച്ചു. ഉൽസവ ബലി ദർശനം നടത്തുവാൻ നിരവധി ഭക്തരും എത്തിയിരുന്നു. 20ന് നടക്കുന്ന ആറാട്ടോടെ ഉത്സവം സമാപിക്കും .തന്ത്രി മോനാട്ട് മന കൃഷ്ണൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ വൈകിട്ട് 5 നാണ് ആറാട്ടെഴുന്നള്ളിപ്പ്. അലങ്കരിച്ച രഥത്തിലാണ് ഭഗവാന്റെ ആറാട്ടെഴുന്നള്ളിപ്പ്. വിവിധ വാദ്യമേളങ്ങളോടെ അകമ്പടിയോടെ പുറപ്പെടുന്ന ആറാട്ടെഴുന്നള്ളിപ്പിന് വൃതമെടുത്ത ഭക്തരാണ് രഥം നിയന്ത്രിക്കുന്നത്. രാത്രി 8 ന് ആറാട്ടു വരവിന് വൈക്കം ജയന്റെ പഞ്ചാരിമേളവും താലപ്പൊലിയും അകമ്പടിയാകും. നാളെ വൈകിട്ട് 5 ന് കാഴ്ച ശ്രീബലി, രഥമെഴുന്നള്ളിപ്പ്, തിരുവാർപ്പ് ഗണേശിന്റെ നാദസ്വരം 6.30 ന് വൈക്കം സത്യസായി സമിതിയുടെ  ഭജൻസ്. 20 ന് രാവിലെ 8ന് ഉപദേവതമാർക്ക് കലശം 11.30 ന് തിരു വോണ സദ്യ വൈകിട്ട് 5 ന് ആറാട്ടെഴുന്നള്ളിപ്പ്, 8 ന് ആറാട്ട് വരവ്, പഞ്ചാരിമേളം വിളക്ക്, വലിയ കാണിക്ക.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും