വാഹനപ്രചരണ ജാഥ നടത്തി
വൈക്കം: ഐക്യ ജനാധിപത്യ മുന്നണിയുടെ വൈക്കം നിയോജക മണ്ഡലം സ്ഥാനാര്‍ത്ഥി കെ. ബിനിമോനെ വമ്പിച്ച ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കണമെന്നഭ്യര്‍ത്ഥിച്ച് ഐക്യ ജനാധിപത്യ മുന്നണിയുടെ തൊഴിലാളി സംഘടനയായ യു.ഡി.ടി.എഫിന്റെയും ഐ.എന്‍.ടി.യു.സി വൈക്കം നിയോജക മണ്ഡലം കമ്മറ്റിയുടെയും നേതൃത്വത്തില്‍ ടൂവീലര്‍, ത്രീ വിലര്‍ ജാഥ നടത്തി. ഐ.എന്‍.ടി.യു.സി നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ.പി.വി. സുരേന്ദ്രന്റെ നേതൃത്വത്തില്‍ ആരംഭിച്ച ജാഥ ഐ.എന്‍.ടി.യു.സി സംസ്ഥാന സെക്രട്ടറി പി.വി. പ്രസാദ് ഉദ്ഘാടനം ചെയ്തു. എസ്.ടി.യു. സംസ്ഥാന കമ്മറ്റി അംഗം ഷാജി കാട്ടിക്കുന്ന്. ഐ.എന്‍.ടി.യു.സി ജില്ലാ ഭാരവാഹികളായ പ്രീത രാജേഷ്, കെ.വി. ചിത്രാംഗദൻ, ജോര്‍ജ്ജ് വര്‍ഗ്ഗീസ്, യു. ബേബി, കെ.എന്‍. വേണുഗോപാല്‍ ടി.ആര്‍. ശശികുമാർ, കെ. സുരേഷ് കുമാര്‍ കോണ്‍ഗ്രസ് ജില്ലാ ബ്ലോക്ക് ഭാരവാഹികളായ സോണി സണ്ണി, മോഹൻ കെ.തോട്ടു പുറം, വിവേക് പ്ലാത്താനത്ത്, ജീ. രാജീവ്, വി. പോപ്പി, ഇ.വി. അജയകുമാർ, ഷീജ ഹരിദാസ്, ഐ.എന്‍.ടി.യു.സി ഭാരവാഹികളായ വര്‍ഗ്ഗീസ് പുത്തന്‍ചിറ പി.ടി. സലി, കെ.എന്‍. ദേവരാജൻ, സിറിയക് കല്ലറ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments ()