Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ആശുപത്രി കെട്ടിടം നിർമ്മാണ പുരോഗതി വിലയിരുത്തി മനുഷ്യനും മൃഗങ്ങൾക്കും ഭീഷണിയായി തെരുവ് നായ്ക്കൾ അതിപുരാതന വിഗ്രഹം തെളിവെടുപ്പിനിടെ കണ്ടെത്തി റബർ ബോർഡുമായി സഹകരിച്ച് പ്രവർത്തിക്കും: മോൻസ് ജോസഫ് വെളളൂരിൽ ചത്ത നായ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു ആദരവറിയിച്ച് ഡെപ്യൂട്ടി സ്പീക്കറെത്തി ആശുപത്രി കെട്ടിടം നിർമ്മാണ പുരോഗതി വിലയിരുത്തി മനുഷ്യനും മൃഗങ്ങൾക്കും ഭീഷണിയായി തെരുവ് നായ്ക്കൾ അതിപുരാതന വിഗ്രഹം തെളിവെടുപ്പിനിടെ കണ്ടെത്തി റബർ ബോർഡുമായി സഹകരിച്ച് പ്രവർത്തിക്കും: മോൻസ് ജോസഫ് വെളളൂരിൽ ചത്ത നായ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു ആദരവറിയിച്ച് ഡെപ്യൂട്ടി സ്പീക്കറെത്തി
|
Loading Weather...
Follow Us:

വാഹനത്തിന് ഉത്തരവാദിത്വമില്ല: കഴുത്തറുപ്പൻ ഫീസും

വാഹനത്തിന് ഉത്തരവാദിത്വമില്ല: കഴുത്തറുപ്പൻ ഫീസും
ഫീസ് 100 രൂപ, എന്നാൽ ഉത്തരവാദിത്വമില്ലെന്നും പതിച്ച രസീത്

എസ്. സതീഷ്കുമാർ

വൈക്കം: വിചിത്ര നടപടിയുമായി അഷ്ടമിക്കിടെ വാഹന പാർക്കിംഗ് കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നു. അഷ്ടമി ഉത്സവത്തിനിടെ പാർക്കിംഗ് കേന്ദ്രങ്ങളിൽ അമിത ഫീസ് ഈടാക്കി ഭക്തരെ കൊള്ളയടിക്കുന്നതായി ആക്ഷേപമുയരുന്നു. തിരക്കേറുന്ന ദിവസങ്ങളിൽ പുറമെ നിന്നടക്കം അഷ്ടമി കൂടാനെത്തുന്നവരുടേയും ഭക്തരുടെയും വാഹന പാർക്കിംഗിന് അമിത ഫീസ് ഈടാക്കുന്നതായാണ് പരാതി. ഉത്സത്തോടനുബന്ധിച്ച് തുറന്ന, സ്വകാര്യ പാർക്കിംഗ് കേന്ദ്രങ്ങളിലാണ് അമിത ഫീസ് ഈടാക്കുന്നത്. ഒരു വാഹനത്തിന് നൂറു രൂപയാണ് പാർക്കിംഗ് ഫീസ്. എന്നാൽ പാർക്കിംഗിൽ നടത്തിപ്പുകാർക്ക് ഒരു ഉത്തവാദിത്വവും ഇല്ലെന്നും വാഹന ഉടമക്കാണ് ഉത്തരവാദിത്വമെന്നും കാണിച്ചുള്ള രസീതാണ് നൽകുന്നത്. കഴിഞ്ഞ ദിവസം വരെ അമ്പത് രൂപയായിരുന്നതാണ് തിരക്ക് കൂടുന്ന ഉത്സവ ദിനങ്ങളിൽ നൂറ് രൂപയാക്കി ഭക്തരെ കൊള്ളയടിക്കുന്നത്.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും