Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
പൂർവ്വ വിദ്യാർത്ഥിയായ മുഖ്യമന്ത്രി മുന്നിലെത്തി; സതി ടീച്ചർക്ക് ഇത് മധുരമുള്ള ഗുരുദക്ഷിണ ◆ പാലം ഉദ്ഘാടന ചടങ്ങിൽ വാക്‌പോരും നാടകീയ രംഗങ്ങളും ◆ പൂവണിയുന്നത് നാടിൻ്റെ വികസന സ്വപ്നങ്ങൾ ◆ സ്വപ്ന സാക്ഷാത്കാരം; നേരേകടവ് - മാക്കേക്കടവ് പാലം നാടിന് സമർപ്പിച്ചു ◆ ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ തിരഞ്ഞെടുത്തു ◆ വൈക്കം സർക്കിൾ ഇൻസ്പെക്ടർ ഷമീർ ഖാനെതിരെ വിജിലൻസ് കേസെടുത്തു ◆ സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆ പൂർവ്വ വിദ്യാർത്ഥിയായ മുഖ്യമന്ത്രി മുന്നിലെത്തി; സതി ടീച്ചർക്ക് ഇത് മധുരമുള്ള ഗുരുദക്ഷിണ ◆ പാലം ഉദ്ഘാടന ചടങ്ങിൽ വാക്‌പോരും നാടകീയ രംഗങ്ങളും ◆ പൂവണിയുന്നത് നാടിൻ്റെ വികസന സ്വപ്നങ്ങൾ ◆ സ്വപ്ന സാക്ഷാത്കാരം; നേരേകടവ് - മാക്കേക്കടവ് പാലം നാടിന് സമർപ്പിച്ചു ◆ ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ തിരഞ്ഞെടുത്തു ◆ വൈക്കം സർക്കിൾ ഇൻസ്പെക്ടർ ഷമീർ ഖാനെതിരെ വിജിലൻസ് കേസെടുത്തു ◆ സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆
|
Loading Weather...
Follow Us:

വൈക്കം മഹാദേവ ക്ഷേത്രത്തിലെ കുംഭാഷ്ടമി എഴുന്നള്ളിപ്പ്

വൈക്കം മഹാദേവ ക്ഷേത്രത്തിലെ കുംഭാഷ്ടമി എഴുന്നള്ളിപ്പ്
കുംഭാഷ്ടമി ദിവസം വൈകിട്ട് ഉദയനാപുരത്തപ്പനും വൈക്കത്തപ്പനും കിഴക്കോട്ട് എഴുന്നളളുന്നു

എസ്. സതീഷ്കുമാർ

വൈക്കം: വൈക്കം മഹാദേവ ക്ഷേത്രത്തിലെ കുംഭാഷ്ടമി ദിനത്തിൽ ഉദയനാപുരത്തപ്പനും വൈക്കത്തപ്പനും കിഴക്കോട്ട് എഴുന്നള്ളി.

0:00
/1:13

കാർഷിക വിളവെടുപ്പ് കാലത്ത് കൃഷിയിടങ്ങൾ സന്ദർശിച്ച് ക്ഷേമ അന്വേഷണത്തിനായാണ് അച്ഛനും മകനും കൂടി കിഴക്കോട്ട് എഴുന്നള്ളുന്നത് എന്നാണ് വിശ്വാസം. വൈകിട്ടോടെ ഉദയനാപുരത്തപ്പൻ മഹാദേവക്ഷേത്രത്തിലേക്ക് എഴുന്നള്ളി. തുടർന്നാണ് രണ്ട് ദേവൻമാരുടേയും കള്ളാട്ട്ശ്ശേരിക്കുള്ള കിഴക്കോട്ട് എഴുന്നള്ളിപ്പ് നടന്നത്. വാഴമന കൊട്ടാരം, കൂർക്കശ്ശേരി കൊട്ടാരം, കള്ളാട്ടുശ്ശേരി എന്നിവിടങ്ങളിൽ ഇറക്കി എഴുന്നള്ളിപ്പും പൂജയും വിശേഷാൽ നിവേദ്യവും നടത്തി രാത്രിയാണ് തിരിച്ച് എഴുന്നള്ളത്ത്. ആറാട്ട് കുളങ്ങര, മുരിയൻ കുളങ്ങര തുടങ്ങിയ സ്ഥലങ്ങളിൽ ആഘോഷപൂർവ്വമായ എതിരേൽപ്പ് നടക്കും. അർദ്ധരാത്രിയോടെ എഴുന്നള്ളിപ്പ് ക്ഷേത്രത്തിലെത്തുന്നതോടെ വലിയ വിളക്കും വലിയ കാണിക്കയും നടക്കും. പ്രദക്ഷിണം പൂർത്തിയാക്കി മകൻ അച്ഛനോട് വിട പറയുന്നതോടു കൂടിയാണ് മാശി അഷ്ടമി എന്നു കൂടി അറിയപ്പെടുന്ന കുംഭാഷ്ടമിക്ക് സമാപനമാവുന്നത്. പുലർച്ചെ ക്ഷേത്രത്തിൽ അഷ്ടമി ദർശനം നടന്നു. ചരിത്ര പ്രസിദ്ധമായ വൈക്കത്തഷ്ടമി കൂടാതെയുള്ള കുംഭമാസത്തിലെ അഷ്ടമി പ്രദേശവാസികളുടെ ആഘോഷമായി കൂടിയാണ് കണക്കാക്കുന്നത്.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും