Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ആശുപത്രി കെട്ടിടം നിർമ്മാണ പുരോഗതി വിലയിരുത്തി മനുഷ്യനും മൃഗങ്ങൾക്കും ഭീഷണിയായി തെരുവ് നായ്ക്കൾ അതിപുരാതന വിഗ്രഹം തെളിവെടുപ്പിനിടെ കണ്ടെത്തി റബർ ബോർഡുമായി സഹകരിച്ച് പ്രവർത്തിക്കും: മോൻസ് ജോസഫ് വെളളൂരിൽ ചത്ത നായ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു ആദരവറിയിച്ച് ഡെപ്യൂട്ടി സ്പീക്കറെത്തി ആശുപത്രി കെട്ടിടം നിർമ്മാണ പുരോഗതി വിലയിരുത്തി മനുഷ്യനും മൃഗങ്ങൾക്കും ഭീഷണിയായി തെരുവ് നായ്ക്കൾ അതിപുരാതന വിഗ്രഹം തെളിവെടുപ്പിനിടെ കണ്ടെത്തി റബർ ബോർഡുമായി സഹകരിച്ച് പ്രവർത്തിക്കും: മോൻസ് ജോസഫ് വെളളൂരിൽ ചത്ത നായ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു ആദരവറിയിച്ച് ഡെപ്യൂട്ടി സ്പീക്കറെത്തി
|
Loading Weather...
Follow Us:

വൈക്കത്ത് ജലപാത ആഴം കൂട്ടാൻ മേജർ ഇറിഗേഷൻ വകുപ്പ് പരിശോധന തുടങ്ങി

വൈക്കത്ത് ജലപാത ആഴം കൂട്ടാൻ മേജർ ഇറിഗേഷൻ വകുപ്പ് പരിശോധന തുടങ്ങി

എസ്. സതീഷ്കുമാർ

വൈക്കം: വൈക്കം- തവണക്കടവ് ജലപാത ആഴം കൂട്ടൂന്നതിനായുള്ള നടപടികൾ തുടങ്ങി.

0:00
/1:16

ആഴം കൂട്ടാനുള്ള എസ്റ്റിമേറ്റ് തയ്യാറാക്കാനുള്ള നടപടികളാണ് മേജര്‍ ഇറിഗേഷന്‍ വകുപ്പ് ആരംഭിച്ചത്. ജലപാതയില്‍ നിന്നും നീക്കുന്ന മണ്ണും ചെളിയും മാറ്റുന്നതുള്‍പ്പെടെയുള്ള പണികൾ ക്കായുള്ള വിശദമായാണ് എസ്റ്റിമേറ്റ് തയ്യാറാക്കാനാണ് നീക്കം. ഇറിഗേഷന്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ വൈക്കം-തവണക്കടവ് ജലപാതയില്‍ പരിശോധകൾ നടത്തി. വൈക്കം- തവണക്കടവ് ജലപാത ആഴം കൂട്ടണമെന്ന് ആവശ്യപ്പെട്ട് പല തവണ ജലഗാതഗത വകുപ്പ്, ഇറിഗേഷന് കത്ത് നല്‍കിയിരുന്നു. ജലപാതയിലെ ഗുരുതരസ്ഥിതി ചൂണ്ടിക്കാട്ടി വൈക്കം വാർത്ത കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. എത്രയും വേഗം എസ്റ്റിമേറ്റ് തയ്യാറാക്കി സമര്‍പ്പിക്കാനുള്ള ശ്രമത്തിലാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. വേനല്‍ ശക്തമായതോടെ കായലില്‍ ജലനിരപ്പ് താഴുകയാണ്. വൈക്കം ബോട്ട് ജെട്ടിയില്‍ ജലനിരപ്പ് താഴ്ന്ന് വന്‍തോതിൽ ചെളി അടിയാൻ തുടതുടങ്ങിയതോടെ ബോട്ടുകള്‍ അടുപ്പിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. ഇങ്ങനെയുള്ള സമയത്ത് പരമാവധി ബോട്ട് അടുപ്പിച്ച് പലകയിലൂടെയാണ് യാത്രക്കാരെ ജീവനക്കാര്‍ ഇറക്കുന്നത്. ചെളിയില്‍ കുടുങ്ങിയ ബോട്ടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നതും സ്ഥിരമായിട്ടുണ്ട്.
കഴിഞ്ഞദിവസം ജങ്കാര്‍ ജെട്ടിയില്‍ ജങ്കാര്‍ ചെളിയില്‍ ഉറച്ചു. തുടര്‍ന്ന് മണിക്കൂറുകളോളം കാത്തിരുന്ന് വേലിയേറ്റ സമയത്ത് വെള്ളം ഉയര്‍ന്നപ്പോഴാണ് ജങ്കാര്‍ പിന്നോട്ട് എടുക്കാന്‍ കഴിഞ്ഞത്.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും