Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
നേരേകടവ് റോഡിന് സ്ഥലമേറ്റെടുക്കും: മുഖ്യമന്ത്രി ◆ പൂർവ്വ വിദ്യാർത്ഥിയായ മുഖ്യമന്ത്രി മുന്നിലെത്തി; സതി ടീച്ചർക്ക് ഇത് മധുരമുള്ള ഗുരുദക്ഷിണ ◆ പാലം ഉദ്ഘാടന ചടങ്ങിൽ വാക്‌പോരും നാടകീയ രംഗങ്ങളും ◆ പൂവണിയുന്നത് നാടിൻ്റെ വികസന സ്വപ്നങ്ങൾ ◆ സ്വപ്ന സാക്ഷാത്കാരം; നേരേകടവ് - മാക്കേക്കടവ് പാലം നാടിന് സമർപ്പിച്ചു ◆ ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ തിരഞ്ഞെടുത്തു ◆ വൈക്കം സർക്കിൾ ഇൻസ്പെക്ടർ ഷമീർ ഖാനെതിരെ വിജിലൻസ് കേസെടുത്തു ◆ സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ നേരേകടവ് റോഡിന് സ്ഥലമേറ്റെടുക്കും: മുഖ്യമന്ത്രി ◆ പൂർവ്വ വിദ്യാർത്ഥിയായ മുഖ്യമന്ത്രി മുന്നിലെത്തി; സതി ടീച്ചർക്ക് ഇത് മധുരമുള്ള ഗുരുദക്ഷിണ ◆ പാലം ഉദ്ഘാടന ചടങ്ങിൽ വാക്‌പോരും നാടകീയ രംഗങ്ങളും ◆ പൂവണിയുന്നത് നാടിൻ്റെ വികസന സ്വപ്നങ്ങൾ ◆ സ്വപ്ന സാക്ഷാത്കാരം; നേരേകടവ് - മാക്കേക്കടവ് പാലം നാടിന് സമർപ്പിച്ചു ◆ ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ തിരഞ്ഞെടുത്തു ◆ വൈക്കം സർക്കിൾ ഇൻസ്പെക്ടർ ഷമീർ ഖാനെതിരെ വിജിലൻസ് കേസെടുത്തു ◆ സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆
|
Loading Weather...
Follow Us:

വൈക്കത്ത് നാളെ മുതൽ ഒരു മാസം ജലവിതരണം തടസപ്പെടും

വൈക്കത്ത് നാളെ മുതൽ ഒരു മാസം ജലവിതരണം തടസപ്പെടും

വൈക്കം: വൈക്കം മേഖലയിൽ 11 മുതൽ ഡിസംബർ 12 വരെ ജലവിതരണത്തിൽ തടസം നേരിടും. ഇടുക്കി ജലവൈദ്യുത പദ്ധതിയിലെ ജനറേറ്ററുകളിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ 30 ദിവസത്തേയ്ക്ക് ഷട്ട് ഡൗൺ അറിയിപ്പ് കെ.എസ്.ഇ.ബിയിൽ നിന്നും ജല അതോറിറ്റിക്ക് ലഭിച്ചിട്ടുണ്ട്. കടുത്തുരുത്തി, കല്ലറ, വെള്ളൂർ, മുളക്കുളം, ഞീഴൂർ, ഉഴവൂർ, വെളിയന്നൂർ, ചെമ്പ്, മറവൻതുരുത്ത്, തലയോലപറമ്പ്, ഉദയനാപുരം, ടി.വി. പുരം, തലയാഴം, വെച്ചൂർ പഞ്ചായത്തുകളിലും വൈക്കം മുനിസിപ്പാലിറ്റിയിലുമാണ് ജലവിതരണം തടസപ്പെടുക. ഇവിടെ കുടിവെള്ളം എത്തിക്കുന്ന മേവെള്ളൂർ 45 എം.എൽ.ഡി ജല ശുദ്ധീകരണ ശാലയുടെ പ്രധാന ജലസ്രോതസായ മൂവാറ്റുപുഴയാറിൽ ഷട്ട് ഡൗൺ കാലയളവിൽ ജലനിരപ്പ് താഴാൻ സാദ്ധ്യതയുണ്ട്. ഇടുക്കി ഡാമിൽ നിന്ന് തുറന്നു വിടുന്ന ജലമാണ് തൊടുപുഴയാർ വഴി മൂവാറ്റുപുഴയാറിലെത്തുന്നത്. ഷട്ട് ഡൗൺ സമയത്ത് 3 മില്യൻ ക്യുബിക് മീറ്റർ ജലത്തിന് പകരം 1 എം.എം.സി ജലം മാത്രമാണ് ലഭ്യമാക്കുവാൻ സാധിക്കുകയെന്നാണ് കെ.എസ്.ഇ.ബി അറിയിച്ചിരിക്കുന്നത്. കുടിവെള്ള വിതരണത്തിൽ തടസ്സം ഉണ്ടാകാൻ സാധ്യതയുള്ളത് മുന്നിൽ കണ്ട് ജനങ്ങൾ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് ജല അതോറിറ്റി കടുത്തുരുത്തി എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും