Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
തലയോലപ്പറമ്പ് മോഷണം: പ്രതികളുമായി തെളിവെടുപ്പ് നടത്തി ടി.വി. പുരത്തെ ആധുനിക ശ്മശാനം തിങ്കളാഴ്ച തുറക്കും പ്രിയദർശിനി ബസ്സുകളിൽ ജീവനക്കാരുടെ തട്ടിപ്പും ? പേറ്റന്റ് നേടിയ കർഷകപ്രതിഭ; പൂത്തറ ജോസഫിന്റെ കൃഷിയിടം ഇനി കാർഷിക പഠനകേന്ദ്രം സംസ്ഥാന എം.ഡി.ജി.പി എം.ആർ അജിത് കുമാറിനെ സസ്പെൻഡ് ചെയ്തു സമസ്ത ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു പ്ലസ് ടു സേ പരീക്ഷഫലം വൈകുന്നു പഞ്ചായത്ത് ജീവനക്കാരെ പെട്രോളൊഴിച്ച് കൊല്ലാന് ശ്രമിച്ച കേസ്: പ്രതിയെ വെറുതെവിട്ടു പി.എസ് പ്രശാന്ത് അറസ്റ്റിൽ പി.എസ് പ്രശാന്ത് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കസ്റ്റഡിയിൽ തലയോലപ്പറമ്പ് മോഷണം: പ്രതികളുമായി തെളിവെടുപ്പ് നടത്തി ടി.വി. പുരത്തെ ആധുനിക ശ്മശാനം തിങ്കളാഴ്ച തുറക്കും പ്രിയദർശിനി ബസ്സുകളിൽ ജീവനക്കാരുടെ തട്ടിപ്പും ? പേറ്റന്റ് നേടിയ കർഷകപ്രതിഭ; പൂത്തറ ജോസഫിന്റെ കൃഷിയിടം ഇനി കാർഷിക പഠനകേന്ദ്രം സംസ്ഥാന എം.ഡി.ജി.പി എം.ആർ അജിത് കുമാറിനെ സസ്പെൻഡ് ചെയ്തു സമസ്ത ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു പ്ലസ് ടു സേ പരീക്ഷഫലം വൈകുന്നു പഞ്ചായത്ത് ജീവനക്കാരെ പെട്രോളൊഴിച്ച് കൊല്ലാന് ശ്രമിച്ച കേസ്: പ്രതിയെ വെറുതെവിട്ടു പി.എസ് പ്രശാന്ത് അറസ്റ്റിൽ പി.എസ് പ്രശാന്ത് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കസ്റ്റഡിയിൽ
|
Loading Weather...
Follow Us:

വൈക്കത്ത് സപ്ലൈക്കോ ഓണവിപണി തുറന്നു

വൈക്കത്ത് സപ്ലൈക്കോ ഓണവിപണി തുറന്നു
കേരള സ്റ്റേറ്റ് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ വൈക്കം നിയോജക മണ്ഡലത്തിലെ ഓണം ഫെയര്‍ സി.കെ. ആശ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ഓണവിപണി ഒരുക്കുന്നതിന്റെ ഭാഗമായി കേരള സ്റ്റേറ്റ് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ വൈക്കം നിയോജക മണ്ഡലത്തില്‍ തുടങ്ങിയ സപ്ലൈക്കോ ഓണം ഫെയര്‍ സി.കെ. ആശ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. കച്ചേരികവലയ്ക്ക് സമീപമുളള സപ്ലൈകോയില്‍ 31 മുതല്‍ സെപ്തംബര്‍ 4 വരെയാണ് ഓണവിപണി. ഭക്ഷ്യവസ്തുക്കള്‍ ന്യായമായ വിലയ്ക്ക് ഉറപ്പാക്കുന്നതോടൊപ്പം ഉപഭോക്താക്കള്‍ക്കായി വന്‍വിലക്കുറവും ഓഫറുകളും, പ്രത്യേക സമ്മാന പദ്ധതികളും ഒരുക്കിയിട്ടുണ്ട്. നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രീത രാജേഷ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ബിജു, ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി.എസ്. പുഷ്പമണി, പി. ശശിധരന്‍, എം.കെ. രവീന്ദ്രന്‍, താലൂക്ക് സപ്ലൈ ഓഫീസര്‍ എസ്. സുനിത, ഡിപ്പോ മാനേജര്‍ സി.കെ. ശാലിനി എന്നിവര്‍ പ്രസംഗിച്ചു.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും