Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
തലയോലപ്പറമ്പ് മോഷണം: പ്രതികളുമായി തെളിവെടുപ്പ് നടത്തി ടി.വി. പുരത്തെ ആധുനിക ശ്മശാനം തിങ്കളാഴ്ച തുറക്കും പ്രിയദർശിനി ബസ്സുകളിൽ ജീവനക്കാരുടെ തട്ടിപ്പും ? പേറ്റന്റ് നേടിയ കർഷകപ്രതിഭ; പൂത്തറ ജോസഫിന്റെ കൃഷിയിടം ഇനി കാർഷിക പഠനകേന്ദ്രം സംസ്ഥാന എം.ഡി.ജി.പി എം.ആർ അജിത് കുമാറിനെ സസ്പെൻഡ് ചെയ്തു സമസ്ത ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു പ്ലസ് ടു സേ പരീക്ഷഫലം വൈകുന്നു പഞ്ചായത്ത് ജീവനക്കാരെ പെട്രോളൊഴിച്ച് കൊല്ലാന് ശ്രമിച്ച കേസ്: പ്രതിയെ വെറുതെവിട്ടു പി.എസ് പ്രശാന്ത് അറസ്റ്റിൽ പി.എസ് പ്രശാന്ത് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കസ്റ്റഡിയിൽ തലയോലപ്പറമ്പ് മോഷണം: പ്രതികളുമായി തെളിവെടുപ്പ് നടത്തി ടി.വി. പുരത്തെ ആധുനിക ശ്മശാനം തിങ്കളാഴ്ച തുറക്കും പ്രിയദർശിനി ബസ്സുകളിൽ ജീവനക്കാരുടെ തട്ടിപ്പും ? പേറ്റന്റ് നേടിയ കർഷകപ്രതിഭ; പൂത്തറ ജോസഫിന്റെ കൃഷിയിടം ഇനി കാർഷിക പഠനകേന്ദ്രം സംസ്ഥാന എം.ഡി.ജി.പി എം.ആർ അജിത് കുമാറിനെ സസ്പെൻഡ് ചെയ്തു സമസ്ത ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു പ്ലസ് ടു സേ പരീക്ഷഫലം വൈകുന്നു പഞ്ചായത്ത് ജീവനക്കാരെ പെട്രോളൊഴിച്ച് കൊല്ലാന് ശ്രമിച്ച കേസ്: പ്രതിയെ വെറുതെവിട്ടു പി.എസ് പ്രശാന്ത് അറസ്റ്റിൽ പി.എസ് പ്രശാന്ത് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കസ്റ്റഡിയിൽ
|
Loading Weather...
Follow Us:

വൈക്കത്തപ്പന് ഓണപ്പുടവ സമർപ്പിച്ചു

വൈക്കത്തപ്പന് ഓണപ്പുടവ സമർപ്പിച്ചു
വൈക്കം മഹാദേവ ക്ഷേത്രത്തിൽ ഉദയനാപുരം സബ് ഗ്രൂപ്പ് ഓഫിസർ കെ.കെ. രാമചന്ദ്രൻ ഓണപ്പുടവ സമർപ്പിക്കുന്നു.

വൈക്കം: വൈക്കത്തപ്പനും ഉദയനാപുരത്തപ്പനും ഓണപ്പുടവ സമർപ്പിച്ചു. വൈക്കം മഹാദേവ ക്ഷേത്രത്തിലും ഉദയനാപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലും രാവിലെ പന്തീരടി പൂജക്ക് ശേഷമുളള മുഹൂർത്തത്തിലാണ് പുടവ സമർപ്പണം നടന്നത്. ഉദയനാപുരം ക്ഷേത്രത്തിൽ വൈക്കം ദേവസ്വം അഡ്മിനിസ്ട്രേറ്റിവ് ഓഫീസർ ജെ.എസ്. വിഷ്ണുവും വൈക്കം ക്ഷേത്രത്തിൽ  സബ് ഗ്രൂപ്പ് ഓഫിസർ കെ.കെ. രാമചന്ദ്രനും ശ്രീകോവിലിന് മുന്നിൽ ആചാരപ്രകാരം ഓണപുവ സമർപ്പിച്ചു. വൈക്കം മഹാദേവ ക്ഷേത്രത്തിലും ഉദയനാപുരം സുബ്രഹ്മണ്യ ക്ഷേത്രത്തിലും സോപാന നടയിലാണ്  ഓണപുടവ  സമർപ്പിച്ചത്. ഉത്രാട നാളായ 4 ന് രാവിലെ 5-15നും 7 നും ഇടയിൽ വൈക്കത്തപ്പനും ഉദയനാപുരത്തപ്പനും ഓണപുടവ ചാർത്തും. വൈക്കം, ഉദയനാപുരം ക്ഷേത്രങ്ങളിലെ ഉപദേവതമാർക്കും സമർപ്പിച്ച ഓണപുടവുകൾ ആചാരപ്രകാര ചാർത്തും. വൈക്കം ക്ഷേത്രത്തിന്റെ കീഴേടങ്ങളായ കാലാക്കൽ ക്ഷേത്രം, വടക്കേനട കൃഷ്ണൻ കോവിൽ, തെക്കും  കോവിൽ, അരിമ്പൂ കാവ് എന്നി ക്ഷേത്രങ്ങളിലും ഓണപുടവ സമർപ്പിക്കുന്നുണ്ട്. ഈ ക്ഷേത്രങ്ങളിൽ തിരുവോണ ദിനത്തിലാണ് ഓണപ്പുടവ ചാർത്തുന്നത്.

ഉദയനാപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ വൈക്കം ദേവസ്വം അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ ജെ.എസ്. വിഷ്ണു ഓണപ്പുടവ സമർപ്പിക്കുന്നു
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും