വൈക്കം പ്രതിഭ ആദരവും വൈജ്ഞാനിക സദസ്സും
വൈക്കം: കെ.ബിനിമോൻ എം.എൽ.എയുടെ വിദ്യാഭ്യാസ പ്രോത്സാഹന പദ്ധതികളുടെ ഭാഗമായി വൈക്കം നിയോജക മണ്ഡലത്തിലെ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ.പ്ലസ് നേടിയ വിദ്യാർത്ഥികൾക്കും മറ്റു മേഖലകളിലെ യുവപ്രതിഭകൾക്കും ആദരവും വൈജ്ഞാനിക സദസ്സും ജൂലൈ 2 ന് വൈകിട്ട് 3 ന് വൈക്കത്ത് നടത്തും. ഡോ.പി.ആർ. വെങ്കിട്ടരാമൻ വിദ്യാഭ്യാസ മാർഗ്ഗ നിദ്ദേശക ക്ലാസ് നയിക്കും.

താത്പര്യമുള്ള എല്ലാ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ക്ലാസ്സിൽ പങ്കെടുക്കാം. എ. പ്ലസ് നേടിയ കുട്ടികളുടെ മാർക്ക് ലിസ്റ്റിന്റെ കോപ്പിയും ഒരു പാസ്പ്പോർട്ട് സൈസ് ഫോട്ടോയും വൈക്കം കച്ചേരിക്കവലക്ക് സമീപം രഹേജ ടവറിൽ പ്രവർത്തിക്കുന്ന എം.എ.ൽ.എ ഓഫീസിൽ സെക്രട്ടറി എം.ഗോപാലകൃഷ്ണന്റെ (ഫോൺ 9495664095) പക്കൽ നൽകണം.
Comments ()