Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆ സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆
|
Loading Weather...
Follow Us:

ബഷീർ മലയാള സാഹിത്യത്തിൽ വേറിട്ടൊരു ഇടം സ്വയം കണ്ടെത്തിയ എഴുത്തുകാരൻ: കെ. ജയകുമാർ

ബഷീർ മലയാള സാഹിത്യത്തിൽ വേറിട്ടൊരു ഇടം സ്വയം കണ്ടെത്തിയ എഴുത്തുകാരൻ: കെ. ജയകുമാർ

തലയോലപറമ്പ്: സാധാരണക്കാരൻ്റെ ഭാഷയും ജീവിതവും കൊണ്ട് അസാധാരണമായൊരു ലോകം സൃഷ്ടിച്ച പ്രതിഭാശാലിയായിരുന്നു വൈക്കം മുഹമ്മദ് ബഷീർ എന്ന് കവിയും ഗാനരചിയിതാവുമായ കെ. ജയകുമാർ പറഞ്ഞു. വൈക്കം മുഹമ്മദ് ബഷീർ സ്മാരക സമിതിയുടെ നേതൃത്വത്തിൽ നടത്തിയ ബഷീർ ദിനാചരണവും ബഷീർ പുരസ്സ്‌കാര വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നമ്മുടെ സംസാരഭാഷയുടെ ഭാഗമായി കഴിഞ്ഞ കഥാപാത്രങ്ങളെയാണ് ബഷീർ സൃഷ്‌ടിച്ചത് എന്നും മലയാള സാഹിത്യത്തിൽ വെറിട്ടൊരു ഇടം സ്വയം കണ്ടെത്തിയ എഴുത്തുകാരാണ് ബഷീർ എന്ന് ജയകുമാർ പറഞ്ഞു.

തലയോലപ്പറമ്പ് ഫെഡറൽ നിലയത്തിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ സമിതി വൈസ് ചെയർമാൻ ഡോ. പോൾ മണലിൽ അദ്ധ്യക്ഷത വഹിച്ചു. പുരസ്‌കാര ജേതാകൾക്കുള്ള പ്രശസ്‌തിപത്ര സമർപ്പണം കെ. ബിനിമോൻ  എം.എൽ.എയും അവാർഡ് തുക ലേക് ഷോർ ഹോസ്പിറ്റൽ മാനേജിംഗ് ഡയറക്ടർ എസ്.കെ. അബ്ദുള്ളയും വിതരണം ചെയ്തു. നോവലിസ്റ്റ് കെ.പി. രാമനുണ്ണി, ജമാൽ കൊച്ചങ്ങാടി, കെ. ഉണ്ണികൃഷ്ണൻ എന്നിവർ ബഷീർ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി. അബ്‌ദുൾ കരിം ചൈതന്യ, അഡ്വ.എ. ശ്രീകല എന്നിവരുടെ പുസ്തകങ്ങൾ  മോഹൻ.ഡി. ബാബു, ഡോ.എസ്. ലാലി മോൾ എന്നിവർക്ക് നൽകികൊണ്ട്  കെ. ജയകുമാർ പ്രകാശനം ചെയ്തു. ഡോ.യു. ഷംല പുസ്തക പരിചയം നടത്തി. സമിതി ജനറൽ സെക്രട്ടറി പി.ജി. ഷാജിമോൻ, സമിതി വൈസ് ചെയർപേഴ്സൺ പ്രൊഫ. കെ.എസ്. ഇന്ദു, എം.ഡി. ബാബുരാജ്, കവി സി.ജി. ഗിരിജൻ ആചാരി, അബ്ദുൾ ആപ്പാഞ്ചിറ, അരവിന്ദൻ കെ.എസ്. മംഗലം, ഡി. മനോജ്, കെ.എം. ഷാജഹാൻ, ശ്രീജേഷ് ഗോപാൽ, ഡോ.എസ്. പ്രീതൻ, ഡി. കുമാരി കരുണാകരൻ, അപർണ്ണ ബാലകൃഷ്ണൻ, ബഷീർ കഥാപാത്രങ്ങളായ സെയ്തു മുഹമ്മദ്, ഖദീജ എന്നിവർ പ്രസംഗിച്ചു. കാൻഫെഡ് പുരസ്കാരം ലഭിച്ച എം.ടി.വി ഫൗണ്ടേഷൻ സെക്രട്ടറി ആര്യ കെ. കരുണാകരൻ, ഇഗ്‌നോ റീജിയണൽ ഡയറക്ടർ ആയി നിയമിതയായ ബഷീർ സ്മാരക സമിതി ഡയറക്ടർ ഡോ.വി.ടി. ജലജാകുമാരി എന്നിവരെ ചടങ്ങിൽ കെ. ജയകുമാർ ഉപഹാരം നൽകി ആദരിച്ചു.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും