Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
എം.ഡി.എം.എ വിൽപ്പന: അധ്യാപികമാർ അറസ്റ്റിൽ പാലിയേറ്റിവ് കെയറിന് പ്രത്യേക വകുപ്പ് സൃഷ്ടിക്കാൻ സർക്കാർ തന്ത്രി കണ്ഠരര് രാജീവരുടെ മകൻ ബ്രഹ്‌മദത്തൻ ശബരിമല തന്ത്രിയാകും കോട്ടയം മെഡിക്കല്‍ കോളജിൽ ഈ മാസം 30 മുതൽ എല്ലാ രോഗികൾക്കും കിടക്ക ഉറപ്പ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു എയിംസിന് വെള്ളൂരും പരിഗണനയിൽ; വൈക്കം താലൂക്കാശുപത്രി നിർമ്മാണം സെപ്റ്റംബറിൽ പൂർത്തിയാക്കും: ആരോഗ്യ മന്ത്രി കലയ്ക്ക് അതിരുകളില്ല: കഥകളിയും ഹാസ്യവും കൈകോർത്തപ്പോൾ തലയോലപ്പറമ്പ് മോഷണം: പ്രതികളുമായി തെളിവെടുപ്പ് നടത്തി ടി.വി. പുരത്തെ ആധുനിക ശ്മശാനം തിങ്കളാഴ്ച തുറക്കും പ്രിയദർശിനി ബസ്സുകളിൽ ജീവനക്കാരുടെ തട്ടിപ്പും ? പേറ്റന്റ് നേടിയ കർഷകപ്രതിഭ; പൂത്തറ ജോസഫിന്റെ കൃഷിയിടം ഇനി കാർഷിക പഠനകേന്ദ്രം സംസ്ഥാന എം.ഡി.ജി.പി എം.ആർ അജിത് കുമാറിനെ സസ്പെൻഡ് ചെയ്തു സമസ്ത ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു പ്ലസ് ടു സേ പരീക്ഷഫലം വൈകുന്നു പഞ്ചായത്ത് ജീവനക്കാരെ പെട്രോളൊഴിച്ച് കൊല്ലാന് ശ്രമിച്ച കേസ്: പ്രതിയെ വെറുതെവിട്ടു പി.എസ് പ്രശാന്ത് അറസ്റ്റിൽ പി.എസ് പ്രശാന്ത് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കസ്റ്റഡിയിൽ എം.ഡി.എം.എ വിൽപ്പന: അധ്യാപികമാർ അറസ്റ്റിൽ പാലിയേറ്റിവ് കെയറിന് പ്രത്യേക വകുപ്പ് സൃഷ്ടിക്കാൻ സർക്കാർ തന്ത്രി കണ്ഠരര് രാജീവരുടെ മകൻ ബ്രഹ്‌മദത്തൻ ശബരിമല തന്ത്രിയാകും കോട്ടയം മെഡിക്കല്‍ കോളജിൽ ഈ മാസം 30 മുതൽ എല്ലാ രോഗികൾക്കും കിടക്ക ഉറപ്പ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു എയിംസിന് വെള്ളൂരും പരിഗണനയിൽ; വൈക്കം താലൂക്കാശുപത്രി നിർമ്മാണം സെപ്റ്റംബറിൽ പൂർത്തിയാക്കും: ആരോഗ്യ മന്ത്രി കലയ്ക്ക് അതിരുകളില്ല: കഥകളിയും ഹാസ്യവും കൈകോർത്തപ്പോൾ തലയോലപ്പറമ്പ് മോഷണം: പ്രതികളുമായി തെളിവെടുപ്പ് നടത്തി ടി.വി. പുരത്തെ ആധുനിക ശ്മശാനം തിങ്കളാഴ്ച തുറക്കും പ്രിയദർശിനി ബസ്സുകളിൽ ജീവനക്കാരുടെ തട്ടിപ്പും ? പേറ്റന്റ് നേടിയ കർഷകപ്രതിഭ; പൂത്തറ ജോസഫിന്റെ കൃഷിയിടം ഇനി കാർഷിക പഠനകേന്ദ്രം സംസ്ഥാന എം.ഡി.ജി.പി എം.ആർ അജിത് കുമാറിനെ സസ്പെൻഡ് ചെയ്തു സമസ്ത ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു പ്ലസ് ടു സേ പരീക്ഷഫലം വൈകുന്നു പഞ്ചായത്ത് ജീവനക്കാരെ പെട്രോളൊഴിച്ച് കൊല്ലാന് ശ്രമിച്ച കേസ്: പ്രതിയെ വെറുതെവിട്ടു പി.എസ് പ്രശാന്ത് അറസ്റ്റിൽ പി.എസ് പ്രശാന്ത് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കസ്റ്റഡിയിൽ
|
Loading Weather...
Follow Us:

കാടുമൂടി അഗ്രോ ഇൻഡസ്ട്രീസ് കോമ്പൗണ്ട്; പാമ്പുകളുടെ താവളമെന്ന് പരാതി, നഗരസഭ മന്ത്രിയെ സമീപിച്ചു

കാടുമൂടി അഗ്രോ ഇൻഡസ്ട്രീസ് കോമ്പൗണ്ട്; പാമ്പുകളുടെ താവളമെന്ന് പരാതി, നഗരസഭ മന്ത്രിയെ സമീപിച്ചു

വൈക്കം: നഗരമധ്യത്തിൽ സ്ഥിതി ചെയ്യുന്ന അഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷൻ ഓഫീസ് കോമ്പൗണ്ട് വർഷങ്ങളായി കാടുമൂടിക്കിടക്കുന്നത് സമീപവാസികൾക്ക് വലിയ ഭീഷണിയാകുന്നു. വർഷങ്ങളായി ഇവിടെ തുരുമ്പെടുത്തു കിടക്കുന്ന യന്ത്രസാമഗ്രികളും വാഹനങ്ങളും പൂർണ്ണമായും കാടുമൂടിയ നിലയിലാണ്. ഇത് നിലവിൽ പാമ്പുകളുടെയും മറ്റ് വിഷജന്തുക്കളുടെയും താവളമായി മാറിയിരിക്കുകയാണ്. കൂടാതെ കോമ്പൗണ്ടിന്റെ ചുറ്റുമതിൽ ഏതുനിമിഷവും ഇടിഞ്ഞുവീഴാവുന്ന അവസ്ഥയിലുമാണ്.

ഈ ഗുരുതരമായ പ്രശ്നത്തിന് അടിയന്തിര പരിഹാരം കാണണമെന്നാവശ്യപ്പെട്ട് വൈക്കം നഗരസഭ ചെയർമാൻ അബ്ദുൾസലാം റാവുത്തറുടെ നേതൃത്വത്തിൽ കൃഷിവകുപ്പ് മന്ത്രിക്ക് നിവേദനം നൽകി. കോമ്പൗണ്ടിലെ കാടുകൾ വെട്ടിത്തെളിച്ച് മതിൽ പുനർനിർമ്മിക്കണമെന്നും, ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്നും നിവേദനത്തിലൂടെ ആവശ്യപ്പെട്ടു. വിഷയത്തിൽ അടിയന്തിരമായി ഇടപെട്ട് ആവശ്യമായ നടപടികൾ സ്വീകരിക്കാമെന്ന് മന്ത്രി ഉറപ്പുനൽകി.

കൃഷിമന്ത്രിക്ക് നിവേദനം സമർപ്പിച്ച സംഘത്തിൽ നഗരസഭ ചെയർമാനെ കൂടാതെ ബന്ധപ്പെട്ട വാർഡ് കൗൺസിലർ വിജി മോൾ, കൗൺസിലർമാരായ ഇടവട്ടം ജയകുമാർ, വി. അനൂപ്, പി.ഡി. പ്രസാദ് എന്നിവരും പങ്കെടുത്തു. പ്രദേശത്തെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ എത്രയും വേഗം നടപടിയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് നഗരസഭയും സമീപവാസികളും.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും