മത്സ്യമേഖലയിലെ വിദ്യാർത്ഥികൾക്കായ് ഏകദിന കരിയർ ഗൈഡൻസ് നടത്തി
വൈക്കം : ഫിഷറീസ് വകുപ്പ് ജില്ലാതലത്തിൽ വൈക്കം നഗരസഭയുടെ സഹകരണത്തോടെ മത്സ്യമേഖലയിലെ വിദ്യാർത്ഥികൾക്കായ് ഏകദിന കരിയർ ഗൈഡൻസ് പരിപാടി നടത്തി. മത്സ്യതൊഴിലാളി മേഖലയിലെ വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസരംഗത്തെ വിവിധ സാധ്യതകൾ, തൊഴിൽ അവസരങ്ങൾ, വിദ്യാഭ്യാസ വായ്പ സൗകര്യങ്ങൾ മത്സ്യവകുപ്പും അനുബന്ധസ്ഥാപനങ്ങളും വിദ്യാർത്ഥികൾക്ക് നൽകുന്ന വിവിധ സേവനങ്ങൾ, ക്ഷേമപ്രവർത്തനങ്ങൾ എന്നിവ പരിചയപ്പെടുത്തുന്നതിനാണ് ഏകദിനകരിയർ ഗൈഡൻസ് പരിപാടി സംഘടിപ്പിച്ചത്. സത്യാഗ്രഹസ്മാരക ഹാളിൽ നടന്ന സമ്മേളനം കെ. ബിനിമോൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.

നഗരസഭ ചെയർമാൻ അബ്ബ്ദുൾ സലാം റാവുത്തർ അദ്ധ്യക്ഷത വഹിച്ചു. ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടർ പി. ശ്രീകുമാർ, നഗരസഭ വൈസ് ചെയർപേഴ്സൺ സൗദാമിനി അഭിലാഷ്, ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ ശിൽപ്പ പ്രദീപ്, ഷിഷറീസ് ഓഫീസർ സി.കെ. സ്മിത, ഫിഷറീസ് ഇൻസ്പെക്ടർ മെറിറ്റ് കുര്യൻ, നഗരസഭ കൗൺസിലർമാരായ ബി. രാജശേഖരൻ, ഗീത പുരുഷൻ, അനിൽക്കുമാർ, പി.ടി. രാജേഷ്, സീമ സുധീർ, പി.ഡി. പ്രസാദ്, വി. അനൂപ് എന്നിവർ പ്രസംഗിച്ചു.
Comments ()