Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
വൈക്കം സർക്കിൾ ഇൻസ്പെക്ടർ ഷമീർ ഖാനെതിരെ വിജിലൻസ് കേസെടുത്തു ◆ സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆ വൈക്കം സർക്കിൾ ഇൻസ്പെക്ടർ ഷമീർ ഖാനെതിരെ വിജിലൻസ് കേസെടുത്തു ◆ സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆
|
Loading Weather...
Follow Us:

സമയോചിത ഇടപെടൽ: ആത്മഹത്യയ്ക്ക് പുറപ്പെട്ട യുവതിക്കും മകൾക്കും രക്ഷകനായി പോലീസ് ഉദ്യോഗസ്ഥൻ

സമയോചിത ഇടപെടൽ: ആത്മഹത്യയ്ക്ക് പുറപ്പെട്ട യുവതിക്കും മകൾക്കും രക്ഷകനായി പോലീസ് ഉദ്യോഗസ്ഥൻ

വൈക്കം: കുടുംബ പ്രശ്നങ്ങളിൽ ഭർത്താവുമായി വേറിട്ട് നിന്ന യുവതി മറ്റൊരു ബന്ധത്തിൽ ഉണ്ടായ പ്രശ്നത്തിൽ തണ്ണീർമുക്കം ബണ്ടിൽ നിന്ന് മകളുമായി ചാടി ആത്മഹത്യയ്ക്ക് പുറപ്പെട്ടപ്പോൾ രക്ഷയായത് വൈക്കത്തെ സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥനായ ജോസ് മാത്യുവിൻ്റെ സന്ദേശം. വെള്ളിയാഴ്ച രാത്രി ഒമ്പതരയോടെ ആയിരുന്നു സംഭവം. വിവരമറിഞ്ഞ ജോസ് കല്ലറ സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥനും മറ്റ് പൊതു സംവിധാനത്തിനും സന്ദേശം നൽകി. വൈക്കം സ്വദേശിയായ യുവതി നിലവിലെ താമസ സ്ഥലത്ത് നിന്ന് ഏഴ് വയസ്സുള്ള മകളുമായി സ്കൂട്ടറിൽ ബണ്ടിൽ നിന്ന് ചാടുമെന്ന സന്ദേശം ഒരാൾക്ക് അയച്ച് ഇടയാഴത്ത് എത്തിയപ്പോഴാണ് ജോസ് മാത്യുവിന്റെ അറിയിപ്പിനെ തുടർന്ന് കല്ലറ പോലീസ് എത്തി തടഞ്ഞത്. വനിതാ പോലീസ് അടക്കം എത്തി ഇവരെ അവിടെനിന്നും മടക്കിക്കൊണ്ടു പോകുകയായിരുന്നു.

എന്തായാലും ഒരു സ്പെഷ്യൽ ബ്രാഞ്ച് പോലീസ് ഉദ്യോഗസ്ഥന് ലഭിച്ച വിവരം രണ്ട് ജീവനുകളാണ് രക്ഷപ്പെടുത്തിയത്. വെച്ചൂരിൽ തന്നെ എത്തി ബണ്ടിൽ നിന്നും ചാടി ഇവർ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചതിന്റെ കാരണവും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ശനിയാഴ്ച കല്ലറ പോലീസ് പ്രശ്‌ന പരിഹാരം ഉണ്ടാക്കി ഇവരെ മടക്കി അയച്ചതായാണ് ലഭിക്കുന്ന വിവരം.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും