ആശുപത്രി മോര്ച്ചറിയിലെ ഫ്രീസര് തകരാറില് എ.ഐ.വൈ.എഫ് പ്രതിഷേധിച്ചു
വൈക്കം: താലൂക്ക് ഗവ. ആശുപത്രിയിലെ മോര്ച്ചറിയിലെ ഫ്രീസര് തകരാറിലായി ഒരു മാസം കഴിഞ്ഞിട്ടും തകരാര് പരിഹരിക്കാത്ത വൈക്കം നഗരസഭയുടെ നടപടിയില് പ്രതിഷേധിച്ചുകൊണ്ട് എ.ഐ.വൈ.എഫ് വൈക്കം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില് ആശുപത്രിയിലേക്ക് പ്രതിഷേധം സംഘടിപ്പിച്ചു. എ.ഐ.വൈ.എഫ് ജില്ലാ എക്സി. അംഗം എ.എസ് ഹരിമോന് ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി പി.എം സോജിമോന് അദ്ധ്യക്ഷത വഹിച്ചു. തലയോലപ്പറമ്പ് മണ്ഡലം പ്രസിഡന്റ് എസ്. ആദര്ശ്, സെക്രട്ടറി പി.എസ് അര്ജുന് എന്നിവര് പ്രസംഗിച്ചു.

Comments ()