സ്ത്രീവിരുദ്ധ സമീപനങ്ങള്ക്ക് എതിരെ ചെറുത്തു നില്പുകള് വളരണം: പി.കെ മേദിനി
വൈക്കം: വനിതകളുടെ പ്രവര്ത്തനങ്ങള് ഏറെ ദുഷ്കരമായിരുന്ന ഒരു കാലത്താണ് താനടക്കമുള്ളവര് രാഷ്ട്രീയ പ്രവര്ത്തനങ്ങളില് ഏര്പ്പെട്ടതെന്ന് വിപ്ലവ ഗായിക പി.കെ മേദിനി. കേരള മഹിളാ സംഘം വൈക്കം മണ്ഡലം കണ്വെന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്നും ജാതീയതക്കും സ്ത്രീവിരുദ്ധ സമീപനങ്ങള്ക്കുമെതിരെ ശക്തമായ ചെറുത്തുനില്പുകള് വളര്ന്നുവരേണ്ടതുണ്ട് എന്നും അവര് പറഞ്ഞു. വൈക്കം വ്യാപാരഭവന് ഓഡിറ്റോറിയത്തില് നടന്ന കണ്വെഷനില് ജീന തോമസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ലീനമ്മ ഉദയകുമാര്, സി.പി.ഐ മണ്ഡലം സെക്രട്ടറി എം.ഡി ബാബുരാജ്, എന്. അനില് ബിശ്വാസ്, കെ.കെ ചന്ദ്രബാബു, കെ. പ്രിയമ്മ, സിന്ധു മധുസൂദനന്, ലേഖാ ശ്രീകുമാര്, ഗീത സോമന് എന്നിവര് പ്രസംഗിച്ചു.

പുതിയ ഭാരവാഹികളായി കെ. പ്രിയമ്മ (പ്രസിഡന്റ്), സിന്ധു മധുസൂദനന്, ഗീതാ സോമന് (വൈസ് പ്രസിഡന്റുമാര്), ജീന തോമസ് (സെക്രട്ടറി), മായാ ഷാജി, ലേഖാ ശ്രീകുമാര്, സജിത ജയകുമാര് (ജോയിന്റ് സെക്രട്ടറിമാര്), കെ.ബി ശോഭന (ട്രഷറര്) എന്നിവരെ തെരഞ്ഞെടുത്തു.
Comments ()