Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆ സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆
|
Loading Weather...
Follow Us:

നെൽ കർഷകരെ സംരക്ഷിക്കാൻ സർക്കാർ നടപടി സ്വീകരിക്കണം: കേരള കോൺഗ്രസ് (എം)

നെൽ കർഷകരെ സംരക്ഷിക്കാൻ സർക്കാർ നടപടി സ്വീകരിക്കണം: കേരള കോൺഗ്രസ് (എം)

വൈക്കം: കാലാവസ്ഥ വ്യതിയാനം മൂലം തലയാഴം, വെച്ചൂർ, കല്ലറ, മുണ്ടാർ തുടങ്ങിയ അപ്പർ കുട്ടനാട് പ്രദേശങ്ങളിൽ പ്രതിസന്ധി നേരിടുന്ന നെൽ കർഷകരെ സംരക്ഷിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് കേരള കോൺഗ്രസ് (എം) തലയാഴം മണ്ഡലം കൺവെൻഷൻ ആവശ്യപ്പെട്ടു. മഴ കുറഞ്ഞത് മൂലം പാടശേഖരങ്ങളിലേക്ക് ഓരു വെള്ളം കയറുമെന്ന് ഭീഷണിയിലാണ് കർഷകർ. സർക്കാരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പ്രശ്നത്തിൽ അടിയന്തരമായി ഇടപെടണം. ഫലപ്രദമായ ആസൂത്രത്തിലൂടെ ഓരുമുട്ട് സജ്ജമാക്കണം. കെ.വി കനാൽ പുനരുദ്ധാരണ പ്രവർത്തനങ്ങൾ അടിയന്തരമായി നടത്തണം.

മൂവാറ്റുപുഴയാറിലെ ശുദ്ധജലം ഈ പ്രദേശങ്ങളിലേക്ക് എത്തിക്കുന്നതിനൊപ്പം പദ്ധതി പ്രദേശത്തെ തോടുകൾ ആഴം കൂട്ടി, എക്കൽ നീക്കം ചെയ്യുവാനുള്ള നടപടിയും സ്വീകരിക്കണം. ഇതിലൂടെ പ്രദേശത്തെ ശുദ്ധജല പ്രശ്നം പരിഹരിക്കുവാൻ സാധിക്കും. കെ വി കനാലുമായി ബന്ധപ്പെട്ട് കിടക്കുന്ന  മാരാംവീട് തോട്, വല്ലയിൽ തോട്, പുത്തൻ പാലം തുടങ്ങിയ തോടുകളിലേക്കുള്ള നീരൊഴുക്ക് തടസ്സപ്പെടുത്തുന്ന മരച്ചില്ലകൾ വെട്ടി നീക്കി നീരൊഴുക്ക് സുഗമമാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും കൺവെൻഷൻ ആവശ്യപ്പെട്ടു. സംസ്ഥാന കമ്മറ്റി അംഗം ബിജു പറപ്പള്ളി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് എം. സോമൻ അദ്ധ്യക്ഷത വഹിച്ചു. ഷാജി ചില്ലയ്ക്കാൻ, സണ്ണി മലയിൽ, ബിനീഷ് തൈത്തറ, മനോജ്, രാജേന്ദ്രൻ നാലുപറ, ജോമോൻ കൈതക്കാട്ട്, ബോബി കുറുപ്പ്, പ്രകാശൻ കാട്ടുവള്ളി എന്നിവർ പ്രസംഗിച്ചു.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും