ഓഡിറ്റോറിയത്തിന്റെ നിർമ്മാണോദ്ഘാടനം നടത്തി
വൈക്കം: വൈക്കം ബ്ളോക്ക് പഞ്ചായത്തിന്റെ 26-27 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 7.50 ലക്ഷം രൂപ ചിലവിൽ നിർമ്മിക്കുന്ന ഓഡിറ്റോറിയത്തിന്റെ നിർമ്മാണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശശികുമാർ നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ജെ.സണ്ണി അദ്ധ്യക്ഷത വഹിച്ചു. ഡിവിഷൻ മെമ്പർ പി.എസ്. പുഷ്പമണി പദ്ധതി വിശദീകരണം നടത്തി. വൈസ് പ്രസിഡന്റ് ദേവി കൃഷ്ണ, മെമ്പർമാരായ റഷീദ് മങ്ങാടൻ, ജയപ്രകാശ്, സ്കൂൾ സമിതി ചെയർമാൻ രഘു,സ്കൂൾ എച്ച്.എം. സുനിത, നിമിഷ എന്നിവർ സംസാരിച്ചു.

Comments ()