വൈക്കം ഉപജില്ലാ സാമൂഹ്യശാസ്ത്രമേള: ബ്രഹ്മമംഗലം ഗവ. യു.പി. സ്കൂളിന് ഇരട്ട തിളക്കം
വൈക്കം: വൈക്കം ഉപജില്ലാ സാമൂഹ്യശാസ്ത്രമേളയിൽ മിന്നുന്ന പ്രകടനവുമായി ബ്രഹ്മമംഗലം ഗവൺമെൻ്റ് യു.പി. സ്കൂൾ. മേളയിൽ എൽ.പി. വിഭാഗത്തിലും ഐ.ടി. യു.പി. വിഭാഗത്തിലുമാണ് സ്കൂൾ അഭിമാനാർഹമായ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. യു.പി. വിഭാഗം: വേദാ മാധവ്, എൽ.പി. വിഭാഗം: തന്മയ സജി, ശ്രദ്ധ രഞ്ജിത്ത്, ആരവ് ബിനീഷ്, ആരവ് വിനീഷ്, ആത്മിക അനീഷ് എന്നിവർ വിജയികളായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ശശികുമാർ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എം.കെ.രാജേഷ്, വിജയമ്മബാബു, എ.ഇ.ഒ. ദീപ എന്നിവരുൾപ്പെടെയുള്ള ജനപ്രതിനിധികളും പ്രമുഖരും ചേർന്ന് വിജയികൾക്കുള്ള പുരസ്കാരങ്ങൾ സമ്മാനിച്ചു.

സ്കൂളിന്റെ ഈ നേട്ടത്തിന് പിന്നിൽ മികച്ച നേതൃത്വം നൽകിയ പ്രധാന അധ്യാപിക ഇന്ദു എസ്. വിജയൻ, എം.പി.ടി.എ. പ്രസിഡൻ്റ് കെ.ബി. ബിൻസിമോൾ, അധ്യാപകരായ ധന്യ. ജി, ഷീജ രഞ്ജിത്ത്, പ്രിയ ടി.ജി, രമ്യ കിഷോർ എന്നിവരെയും കുട്ടികളെയും വിവിധ രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖരും പി.ടി.എ ഭാരവാഹികളും അഭിനന്ദിച്ചു.
Comments ()