പൈതൃകം തൊട്ടറിഞ്ഞ് കുട്ടികൾ: മറവൻതുരുത്ത് യു.പി സ്കൂളിൽ 'പഴമ 2026' പ്രദർശനം നടന്നു
വൈക്കം: ഉപജില്ലാ ശാസ്ത്രോത്സവത്തിൽ നാലാം തവണയും ഒന്നാം സ്ഥാനം നേടിയ പഴമ 2026 പുരാവസ്തു പ്രദർശനം മറവന്തുരുത്ത് യു.പി സ്കൂളിൽ നടന്നു. നാടിൻ്റെ പൈതൃകവും പൂർവകാല ജീവിതരീതികളും പരിചയപ്പെടുത്തുന്നതിനായി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് പഴമ 2026’പുരാവസ്തു പ്രദർശനം നടത്തിയത്. പഴയകാല ജീവിതവുമായി ബന്ധപ്പെട്ട വിവിധ വസ്തുക്കളും ഉപകരണങ്ങളും പ്രദർശനത്തിശ്രദ്ധേയമായി. പൂർവികരുടെ ജീവിതരീതി, സംസ്കാരം, തൊഴിൽ, നിത്യോപയോഗ വസ്തുക്കൾ എന്നിവയെ അടുത്തറിയാനും നമ്മുടെ പൈതൃകത്തെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാനും പ്രദർശനം കുട്ടികൾക്ക് അവസരമൊരുക്കിയ പരിപാടിയിൽ സ്കൂൾ പ്രധാനാധ്യാപകൻ സി.പി. പ്രമോദ് സ്വാഗതം ആശംസിച്ചു. പി.ടി.എ പ്രസിഡന്റ് വി.പി. ജയകുമാർ അദ്ധ്യക്ഷത വഹിച്ചു.

മറവൻതുരുത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആരതി വിനയൻ പ്രദർശനം ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ വനജ അനിൽകുമാർ, എം.പി.ടി.എ പ്രസിഡന്റ് സൗദാ നവാസ്, പി.ടി.എ അംഗങ്ങളായ അഡ്വ. പി.ആർ. പ്രമോദ്, രഹന, രത്നമ്മ, ആർ. ഗിരിമോൻ, സീഡ് കോർഡിനേറ്റർ വി. ഐശ്വര്യ. എന്നിവർ പങ്കെടുത്തു. അധ്യാപകരായ സൗമ്യ സദാനന്ദൻ, നീതു സി.എം., ജ്യോതിലക്ഷ്മി, ബോബി ജോസ്, കാവ്യാ രാജേഷ്, കെ.എ ശ്രീദേവി എന്നിവർ പ്രദർശനത്തിന് നേതൃത്വം കൊടുത്തു. നാലാം വർഷവും സബ്ജില്ല ശാസ്ത്രോത്സവത്തിൽ ഒന്നാം സ്ഥാനം നേടിയ ശേഷം ആയിരുന്നു സ്കൂളിൽ ഈ പ്രദർശനം നടത്തിയത്.
Comments ()