മറവൻതുരുത്ത് കൃഷിഭവനിൽ ഡിജിറ്റൽ ക്രോപ്പ് സർവ്വേ: സർവ്വേയർമാരെ ആവശ്യമുണ്ട്
മറവൻതുരുത്ത്: കേന്ദ്ര സർക്കാരിൻ്റെ പദ്ധതി പ്രകാരം മറവൻതുരുത്ത് കൃഷിഭവൻ പരിധിയിലെ കാർഷിക വിളകളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ച് സമഗ്രമായ ഡാറ്റാബേസ് നിർമ്മിക്കുന്നതിൻ്റെ ഭാഗമായി 'ഡിജിറ്റൽ ക്രോപ്പ് സർവ്വേ 2026' നടത്തുന്നതിന് സർവ്വേയർമാരെ ആവശ്യമുണ്ട്.
പ്ലസ് ടു വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് സർവ്വേയർ തസ്തികയിലേക്ക് അപേക്ഷിക്കാം.

സ്മാർട്ട് ഫോൺ കൈകാര്യം ചെയ്യാനുള്ള അറിവും പ്രദേശത്തെ വിളകളെക്കുറിച്ചുള്ള ധാരണയുമുള്ള പ്രദേശവാസികൾക്കാണ് അവസരം. സർവ്വേയിൽ പങ്കെടുക്കുന്നവർക്ക് പ്രതിഫലം ലഭ്യമാണ്.
താൽപ്പര്യമുള്ളവർ കൂടുതൽ വിവരങ്ങൾക്കായി മറവൻതുരുത്ത് കൃഷിഭവനുമായി ബന്ധപ്പെടുക.
9383470810
Comments ()