Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ നേരെകടവ്-മാക്കേകടവ് പാലം ഞായറാഴ്ച നാടിന് സമർപ്പിക്കും ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ വെച്ചൂരിൽ ഇടിമിന്നലിൽ മരം നെടുകെ പിളർന്നു വീണു, ആളപായമില്ല ◆ വൈക്കത്ത് സോഡാ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ നേരെകടവ്-മാക്കേകടവ് പാലം ഞായറാഴ്ച നാടിന് സമർപ്പിക്കും ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ വെച്ചൂരിൽ ഇടിമിന്നലിൽ മരം നെടുകെ പിളർന്നു വീണു, ആളപായമില്ല ◆ വൈക്കത്ത് സോഡാ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆
|
Loading Weather...
Follow Us:

കായൽക്കാഴ്ചകൾ കണ്ടൊരു വിനോദയാത്ര: വൈക്കം - പാലാക്കരി ടൂറിസം ബോട്ട് സർവീസിന് തുടക്കമായി

കായൽക്കാഴ്ചകൾ കണ്ടൊരു വിനോദയാത്ര: വൈക്കം - പാലാക്കരി ടൂറിസം ബോട്ട് സർവീസിന് തുടക്കമായി

വൈക്കം: വൈക്കത്ത് നിന്ന് ജലഗതാഗത വകുപ്പിന്റെ ആദ്യ ടൂറിസം ബോട്ട് യാത്ര തുടങ്ങി. ആദ്യ യാത്രയ്ക്ക് കെ. ബിനിമോൻ എം.എൽ.എ കൊടിവീശി. നാട മുറിച്ച് ബോട്ടിൽ പ്രവേശിച്ച എം.എൽ.എ ആദ്യ യാത്രയിലെ യാത്രക്കാരനുമായി. ചെമ്പ് പഞ്ചായത്തിലെ കാട്ടിക്കുന്ന് മത്സ്യഫെഡ് പാലാക്കരി ഫിഷ് ഫാംമിലേക്ക് ആയിരുന്നു ആദ്യ ടൂറിസം യാത്രക്ക് വൈക്കം ബോട്ട് ജെട്ടിയിൽ നിന്ന് തുടക്കമിട്ടത്.

യാത്രക്കാർക്ക് ഒപ്പം വൈക്കം നഗരസഭ ചെയർമാൻ അബ്ദുൽസലാം റാവുത്തറും നഗരസഭ അംഗങ്ങളും ജലഗതാഗത വകുപ്പ് ഡയറക്ടർ ജെ.ഒ അരുൺ ഐ.എ.എസും ആദ്യ ടൂറിസം യാത്രയിൽ കായൽ കാഴ്ചകൾ കണ്ടിറങ്ങി. വേഗ ത്രീ സോളാർ ബോട്ട് വൈക്കം ബോട്ട് ജെട്ടി വിട്ടതോടെ ബോട്ടിനുള്ളിൽ ആഘോഷ തുടക്കമായി. ജനപ്രതിനിധികളും ബോട്ട് ജീവനക്കാരും ജലയാത്രയുടെ ആഘോഷ മൂഡിലായതോടെ ആദ്യയാത്ര തന്നെ വേറിട്ട വിനോദ അനുഭവ യാത്രയായി മാറി.

ഉദ്ഘാടനത്തിന് തയ്യാറായ നേരെകടവ് മാക്കേകടവ് പാലത്തിനടിയിലൂടെ വേഗാ ത്രീ കാട്ടിക്കുന്ന് ലക്ഷ്യമാക്കി നീങ്ങിയപ്പോൾ ഒന്നര പതിറ്റാണ്ടിൻ്റെ നാടിൻ്റെ സ്വപ്ന സാക്ഷാത്കാരത്തിന്റെ കായൽ കാഴ്ചയും യാത്രാനുഭവമായി മാറി.കായൽ ജീവിതത്തിൻ്റെ കാഴ്ചകൾ, കായൽ തുരുത്തുകൾ, മേഘങ്ങൾ ഒഴുകി മാറുന്ന വേമ്പനാട്ട് കായലിന്റെ ചാരുത, മോഹിപ്പിക്കുന്ന കായൽ കാഴ്ചകളാണ് ജലഗതാഗത വകുപ്പിന്റെ ഈ കായൽ യാത്ര നിങ്ങൾക്കായി കാത്തുവയ്ക്കുന്നത്. രണ്ടു മണിക്കൂർ യാത്രയോടെ മത്സ്യഫെഡ് ഫിഷ് ഫാമിൽ ബോട്ട് അടുത്തു. ഫിഷ് ഫാമിലെ മത്സ്യ വിഭവങ്ങളും കൂട്ടി ഉച്ചയൂണ്... പെഡൽ ബോട്ടും ചെറു ബോട്ട് യാത്രയും ചൂണ്ടയിടീലും ഒക്കെയായി ഫിഷ് ഫാമിൽ സമയം ചെലവഴിക്കാം. വൈകിട്ട് ചായകുടി കഴിഞ്ഞാൽ മടക്കയാത്രയാണ്.

കായൽ യാത്രയിൽ അസ്തമയ സൂര്യനെ കണ്ട് ചെമ്മാനഭംഗി കാഴ്ചാനുഭവമാക്കി മടങ്ങാം. ചരിത്രം ഉറങ്ങുന്ന വൈക്കം ബോട്ട് ജെട്ടി അടുക്കുന്നതോടെ ഒരു ദിവസത്തെ ടൂറിസം യാത്ര അവസാനിക്കും. എന്നാൽ സർക്കാർ ഈ യാത്രയുടെ നിരക്ക് നിശ്ചയിച്ചാൽ അടുത്തദിവസം മുതൽ നിങ്ങൾക്ക് ഈ യാത്രാനുഭവം മനസ്സിൽ സൂക്ഷിക്കാനാവും....

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും