Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
എറണാകുളം ജില്ലയിൽ നാളെ അവധി മറവിയുടെ മാറാലയ്ക്കുള്ളിലായ തലയോലപ്പറമ്പിന്റെ പ്രതിഭകൾ ഭക്ഷണ സാധനങ്ങൾക്ക് അമിതവില ഈടാക്കിയാൽ കർശന നടപടി ക്ഷേമ പെൻഷൻ മസ്റ്ററിങ്: സമയപരിധി സെപ്റ്റംബർ 30 വരെ നീട്ടി അതിശക്തമായ മഴ സാധ്യത കോട്ടയം ജില്ലയിൽ വെള്ളി, ശനി ദിവസങ്ങളിൽ ഓറഞ്ച് അലർട്ട് യാത്രക്കാർക്ക് വിനോദം, കെ.എസ്.ആർ.ടി.സിക്ക് വരുമാനം: ബസുകളിൽ ഇനി 32 ഇഞ്ച് ടി.വികൾ സിനിമയെ വെല്ലുന്ന ചേസ്! 12-കാരിയെ രക്ഷപ്പെടുത്തി ആലുവ പോലീസ് ബിവറേജ് ഷോപ്പിലെ ആക്രമണം: 2 പേർ അറസ്റ്റിൽ വൈക്കം മഹാദേവ ക്ഷേത്രത്തിൽ 'നിറപുത്തരി' ആഗസ്റ്റ് 3ന് കൊല്ലം കുളത്തൂപ്പുഴയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ വയോധികന് ദാരുണാന്ത്യം ആലുവ റെയിൽവേ സ്റ്റേഷനിൽ വൻ മയക്കുമരുന്ന് വേട്ട ബെവ്കോ ഔട്ട്​ലെറ്റിൽ മധ്യവയസ്കന്​ ക്രൂരമർദനം ഇന്ന് പിള്ളേരോണം കന്നാസിലെ പെട്രോൾ വിലക്ക്: കർഷകർക്കും കക്കാ, മത്സ്യ തൊഴിലാളികൾക്ക് ഇരുട്ടടി എറണാകുളം ജില്ലയിൽ നാളെ അവധി മറവിയുടെ മാറാലയ്ക്കുള്ളിലായ തലയോലപ്പറമ്പിന്റെ പ്രതിഭകൾ ഭക്ഷണ സാധനങ്ങൾക്ക് അമിതവില ഈടാക്കിയാൽ കർശന നടപടി ക്ഷേമ പെൻഷൻ മസ്റ്ററിങ്: സമയപരിധി സെപ്റ്റംബർ 30 വരെ നീട്ടി അതിശക്തമായ മഴ സാധ്യത കോട്ടയം ജില്ലയിൽ വെള്ളി, ശനി ദിവസങ്ങളിൽ ഓറഞ്ച് അലർട്ട് യാത്രക്കാർക്ക് വിനോദം, കെ.എസ്.ആർ.ടി.സിക്ക് വരുമാനം: ബസുകളിൽ ഇനി 32 ഇഞ്ച് ടി.വികൾ സിനിമയെ വെല്ലുന്ന ചേസ്! 12-കാരിയെ രക്ഷപ്പെടുത്തി ആലുവ പോലീസ് ബിവറേജ് ഷോപ്പിലെ ആക്രമണം: 2 പേർ അറസ്റ്റിൽ വൈക്കം മഹാദേവ ക്ഷേത്രത്തിൽ 'നിറപുത്തരി' ആഗസ്റ്റ് 3ന് കൊല്ലം കുളത്തൂപ്പുഴയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ വയോധികന് ദാരുണാന്ത്യം ആലുവ റെയിൽവേ സ്റ്റേഷനിൽ വൻ മയക്കുമരുന്ന് വേട്ട ബെവ്കോ ഔട്ട്​ലെറ്റിൽ മധ്യവയസ്കന്​ ക്രൂരമർദനം ഇന്ന് പിള്ളേരോണം കന്നാസിലെ പെട്രോൾ വിലക്ക്: കർഷകർക്കും കക്കാ, മത്സ്യ തൊഴിലാളികൾക്ക് ഇരുട്ടടി
|
Loading Weather...
Follow Us:

'ഭാവയാമി രഘുരാമം 2026' ആഗസ്റ്റ് 1-ന് വൈക്കത്ത്: ഡോ. വൈക്കം വിജയലക്ഷ്മിയെ ആദരിക്കും

'ഭാവയാമി രഘുരാമം 2026' ആഗസ്റ്റ് 1-ന് വൈക്കത്ത്: ഡോ. വൈക്കം വിജയലക്ഷ്മിയെ ആദരിക്കും

വൈക്കം: ആർട്ട് ഓഫ് ലിവിംഗ്, വൈദിക ധർമ്മ സൻസ്ഥാൻ കോട്ടയം ജില്ലയുടെയും, വൈക്കത്തെ കലാകാരന്മാരുടെയും സംയുക്ത ആഭിമുഖ്യത്തിൽ 'ഭാവയാമി രഘുരാമം 2026' പരിപാടിയും കർക്കിടക മാസ വിശേഷാൽ ധന്വന്തരീ ഹോമവും ആഗസ്റ്റ് 1 ശനിയാഴ്ച വൈക്കം സത്യാഗ്രഹ സ്മാരക ഹാളിൽ നടക്കും.

രാവിലെ 8.00 മണിക്ക് കർക്കിടക മാസ വിശേഷാൽ ധന്വന്തരീ ഹോമത്തോടും സ്വാതി തിരുനാൾ രചിച്ച 'ഭാവയാമി രഘുരാമം' സമ്പൂർണ്ണ രാമായണ കീർത്തന ആലാപനത്തോടും കൂടി ചടങ്ങുകൾക്ക് തുടക്കമാകും. തുടർന്ന് രാവിലെ 10.00 മണിക്ക് നടക്കുന്ന പൊതുസമ്മേളനം വൈക്കം എം.എൽ.എ കെ. ബിനിമോൻ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ ദേശീയ ചലച്ചിത്ര ഗാന പുരസ്കാരം നേടിയ ഡോ. വൈക്കം വിജയലക്ഷ്മിയെ പ്രശസ്ത ഗായകൻ ദേവാനന്ദും വൈക്കത്തെ കലാകാരന്മാരും ചേർന്ന് ആദരിക്കും.

കൂടുതൽ വിവരങ്ങൾക്ക് 9947620216

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും