ശാസ്ത്രമേളയിൽ തിളങ്ങി വിഘ്നേഷ്: ഡിജിറ്റൽ പെയിന്റിംഗിൽ എ ഗ്രേഡ്
വൈക്കം: വൈക്കം ജി.എച്ച്.എസ്.എസ്. തെക്കേനടയിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയായ വിഘ്നേഷ് എസ്. നായർ, വല്ലകം സെൻ്റ് മേരീസ് ഹയർ സെക്കണ്ടറി സ്ക്കൂളിൽ നടന്ന വൈക്കം ഉപജില്ലാ ശാസ്ത്രമേളയിൽ ഡിജിറ്റൽ പെയിന്റിംഗ് മത്സരത്തിൽ എ ഗ്രേഡ് കരസ്ഥമാക്കി. വൈക്കം തെക്കനട കാട്ടിക്കുഴിയിൽ ശരത്ത് കുമാറിൻ്റേയും സൂര്യ ശരത്തിൻ്റേയും മകനാണ്. വിനായക് എസ്. നായർ സഹോദരനാണ്. വിഘ്നേഷിന്റെ ഈ തിളക്കമാർന്ന വിജയത്തിന് പിന്നിൽ സ്കൂളിലെ അദ്ധ്യാപകരുടേയും മാതാപിതാക്കളുടെ പ്രോത്സാഹനവുമാണുള്ളത്. ഈ നേട്ടം കൈവരിച്ച വിഘ്നേഷിനെ സ്കൂൾ പി.ടി.എയും സ്റ്റാഫ് കൗൺസിലും അഭിനന്ദിച്ചു.
Comments ()